14ാം വയസ്സില്‍ ചോക്ലേറ്റ് മോഷ്ടിച്ച സ്‌റ്റോറില്‍ വീണ്ടുമെത്തി അവിടുത്തെ മുഴുവന്‍ സ്നിക്കേഴ്സ് ചോക്ലേറ്റ് ബാറുകളും വാങ്ങി ഡ്വെയ്ന്‍ ”ദ റോക്ക്” ജോണ്‍സണ്‍. അദ്ദേഹം തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച വിഡിയോയില്‍ ഷോപ്പില്‍ കയറി മുഴുവന്‍ ചോക്ക്‌ലേറ്റ്‌സും വാങ്ങുന്നതും പണം നല്‍കുന്നതും കാണാം. ഇതിനു പിന്നിലെ വ്യത്യസ്ഥ കാരണവും അദ്ദേഹം പങ്കുവെച്ചു. വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്.

ഹവായിയിലെ 7-ഇലവനില്‍ സ്റ്റോറില്‍ പ്രവേശിക്കുന്ന അദ്ദേഹം അവിടെ ഉണ്ടായിരുന്ന എല്ലാ സ്നിക്കേഴ്സ് ചോക്ലേറ്റ് ബാറുകളും വാങ്ങുന്നതിന്റെ പിന്നിലെ കാരണവും വിശദീകരിച്ചിട്ടുണ്ട്. 14-ാം വയസ്സില്‍ പരിശീലനത്തിന് മുമ്പുള്ള ലഘുഭക്ഷണമായി ഹവായിയിലെ 7-ഇലവനില്‍ നിന്ന് താന്‍ സ്നിക്കേഴ്സ് ബാര്‍ മോഷ്ടിക്കാറുണ്ടായിരുന്നു. അന്ന് ചെയ്ത തന്റെ തെറ്റ് ശരിയാക്കാന്‍ വേണ്ടിയാണ് യുഎസ് സ്റ്റോറില്‍ നിന്ന് എല്ലാ സ്‌നിക്കറുകളും വാങ്ങിക്കുന്നതെന്നാണ് അദ്ദേഹം വിഡിയോയില്‍ പറയുന്നത്.

സ്റ്റോറില്‍ ജോണ്‍സണെ കണ്ട ജീവനക്കാരും കസ്റ്റമേഴ്‌സും ആശ്ചര്യപ്പെടുന്നുണ്ട്. അദ്ദേഹം ആരാധകരുടെ കൂടെ ഫോട്ടോ എടുക്കുകയും അവിടെ ഉണ്ടായിരുന്ന കസ്റ്റമേഴ്സിന്റെ ബില്ല് കൂടെ നല്‍കുകയും ചെയ്തു. ഓണ്‍ലൈനില്‍ പങ്കിട്ട വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയത്. 23.8 ദശലക്ഷം വ്യൂസാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here