ക്രോക്‌സുകളോടുള്ള അമിതമായ ഇഷ്ടം കാരണം അമേരിക്കക്കാരിയായ ഒരു യുവതി സ്വന്തമാക്കിയത് 450 ജോഡി പാദരക്ഷകള്‍. രണ്ട് പതിറ്റാണ്ടിലേറെ ചെലവഴിച്ചാണ് ഇങ്ങനെയൊരു കളക്ഷന്‍ യുവതി ഉണ്ടാക്കിയെടുത്തത്. 38 കാരിയായ റോഷെല്‍ ബര്‍ക്ക് തന്റെ കൗമാരപ്രായത്തില്‍ ക്രോക്സ് പാദരക്ഷകള്‍ വാങ്ങാന്‍ തുടങ്ങിയതാണ്. ഇപ്പോഴും അത് വാങ്ങുന്നത് നിര്‍ത്താന്‍ കഴിയുന്നില്ലെന്ന് യുവതി പറയുന്നു.

ഒരുസമയത്ത് കാല് വീങ്ങുന്ന ഒരു അവസ്ഥ ഉണ്ടായിരുന്നു തനിക്ക്. ആ സമയത്ത് അതിജീവിക്കാന്‍ സഹായകമായ പാദരക്ഷയാണ് ക്രോക്‌സ് എന്ന് റോഷെല്‍ പറയുന്നു. 2000 ത്തിന്റെ തുടക്കത്തില്‍ ആദ്യത്തെ ജോഡി ക്രോക്‌സ് പാദരക്ഷകള്‍ക്കായി 14 ഡോളറാണ് ചെലവഴിച്ചത്. റോഷെലിന്റെ കയ്യിലുള്ളതില്‍ ഏറ്റവും ഉയര്‍ന്ന വിലയുടെ ക്രോക്‌സ് 588 ഡോളറിന്റെയാണ്.

പ്രത്യേക അവസരങ്ങളില്‍ ക്രോക്ക് മാമോത്ത്, ക്രോക്ക് ക്രഷ് ബൂട്ട് അല്ലെങ്കില്‍ ബലെന്‍സിയാഗ ക്രോക്ക് ബൂട്ട് എന്നിവ ധരിക്കുന്നു. റോഷെലിന് മാത്രമല്ല അമ്മയ്ക്കും 300 ജോഡി പാദരക്ഷകള്‍ ഉണ്ട്. ഓസ്ട്രേലിയ, ജപ്പാന്‍, യുകെ എന്നിവിടങ്ങളില്‍ നിന്ന് റോഷല്‍ ക്രോക്സ് വാങ്ങിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here