പി.പി ചെറിയാൻ

ജോർജിയ :ജോർജിയയിലെ സവന്നയിൽ  ചാതം കൗണ്ടിയിൽ  കഴിഞ്ഞയാഴ്ച കാറ്റലറ്റിക് കൺവെർട്ടർ നീക്കം ചെയ്യാൻ ശ്രമികുന്നതിനിടയിൽ വാഹനം അയാളുടെ  മേൽ പതിക്കുകയും മരണം സംഭവിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു . കാര് ഷോറൂമിലെ   ജീവനക്കാരൻ അവരുടെ കാറുകളിലൊന്നിനടിയിൽ മരിച്ചയാളെ കണ്ടെത്തിയപ്പോളാണ് വിവരം പുറത്തറിയുന്നത്.മോഷ്ടാവിന്റെ മേൽ പതിക്കുന്നതിന് മുമ്പ് കാറ്റലറ്റിക് കൺവെർട്ടർ നീക്കം ചെയ്യാൻ ശ്രമിക്കുന്ന ദൃശ്യം ക്യാമറയിൽ തെളിഞ്ഞിരുന്നതായി  പോലീസ് പറഞ്ഞു.

നിർഭാഗ്യവാനായ മോഷ്ടാവിന്റെ മേൽ ഏത് തരത്തിലുള്ള വാഹനമാണ് വീണതെന്ന് ഞങ്ങൾക്കറിയില്ല, പക്ഷേ ഇത് ഒരു സെഡാനോ മിനിവാനോ അല്ലെങ്കിൽ കള്ളന്മാരുടെ പ്രിയപ്പെട്ട ടൊയോട്ട പ്രിയസ് ആകാമെന്നാണ് പോലീസ് പറയുന്നത് .  വാഹനം ജാക്ക് വെച്ച് ഉയർത്തിയതായിരിക്കാം മറിഞ്ഞു  വീഴാൻ കാരണമെന്നു കരുതുന്നു.

പകർച്ചവ്യാധിയും തുടർന്നുള്ള തൊഴിലില്ലായ്മയും വർദ്ധിച്ചതോടെ  എളുപ്പത്തിൽ പണമുണ്ടാക്കാൻ പലരും മോഷണം ഒരു  തൊഴിലാക്കി.മോഷ്ടാക്കൾ ലക്ഷ്യമിട്ടതു വാഹനങ്ങളിലെ കാറ്റലറ്റിക്  കൺവെർട്ടറുകളായിരുന്നു കൺവെർട്ടറുകൾക്കുള്ളിലെ വിലയേറിയ ലോഹങ്ങളാണ് മോഷ്ടാക്കളെ ആകർഷിച്ചത്. ഇതോടെ രാജ്യവ്യാപകമായി മെട്രോ മേഖലകളിൽ കാറ്റലറ്റിക്  കൺവെർട്ടർ മോഷണങ്ങൾ വർദ്ധിച്ചു . എന്നാൽ മോഷണത്തിനു ശ്രമിച്ചവർ പലരും മരിക്കുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു,

കഴിഞ്ഞ മാസം കാലിഫോർണിയയിൽ ഒരു കാറ്റലറ്റിക്  കൺവെർട്ടർ മോഷ്ടാവ് കൊല്ലപ്പെട്ടു , മോഷണത്തിനിടെ ചക്രത്തിന്റെ പിന്നിൽ കിടന്നുറങ്ങുകയായിരുന്ന മോഷ്ടാവിന്റെ മേൽ  അറിയാതെ വാഹനം പാഞ്ഞുകയറിയതാണ് മരണത്തിൽ കലാശിച്ചത് .വാഹനത്തിന്റെ ഉടമ മോഷ്ടാവ് കാറിനടിയിൽ കിടക്കുന്നതു അറിഞ്ഞിരുന്നില്ല  

കള്ളന്മാർ എസ്‌യുവികളും പിക്കപ്പ് ട്രക്കുകളുമാണ് മോഷണത്തിനായി  തിരഞ്ഞെടുക്കുന്നത് . കാറ്റലറ്റിക് കൺവെർട്ടർ നീക്കം ചെയുമ്പോൾ  അടിയിൽ തെന്നി വീഴുന്നതിനും ക്രാൾ ചെയ്യുന്നതിനും കൂടുതൽ സാദ്ധ്യതകൾ ഉണ്ട്.കാറ്റലിറ്റിക് കൺവെർട്ടറുകൾ പെട്ടെന്നുകാശുണ്ടാക്കാനുള്ള  മാർഗമായാണ് മോഷ്ടാക്കൾ കരുതുന്നത് കാരണം അവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹങ്ങൾ – പല്ലാഡിയം, പ്ലാറ്റിനം, റോഡിയം എന്നിവയ്ക്ക് കനത്ത തുക ലഭിക്കും.

 2022-ൽ 39 കാറ്റലറ്റിക് കൺവെർട്ടർ മോഷണങ്ങൾ റിപ്പോർട്ട് ചെയ്തതായി ചാത്തം കൗണ്ടി ഉദ്യോഗസ്ഥർ പറഞ്ഞു നാഷണൽ ഇൻഷുറൻസ് ക്രൈം ബ്യൂറോ 2021-ൽ  52,000-ത്തിലധികം മോഷണങ്ങൾറിപ്പോർട്ട് ചെയ്തു, 2018-ൽ ഇത് 1,300ആയിരുന്നതിൽ നിന്നാണ് കുത്തനെ വർധിച്ചത് . മോഷണങ്ങൾ ഒഴിവാക്കണമെങ്കിൽ   കാർ പാർക്ക് ചെയ്യുന്നത് നല്ല വെളിച്ചമുള്ള പ്രദേശത്തോ ഗാരേജിലോ  ആണ് നല്ലത്. കാറ്റലറ്റിക് കൺവെർട്ടർ ഒരു കാർ അലാറം ഇൻസ്റ്റാൾ ചെയ്യുന്നതും സഹായകരമാണെന്നു പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here