(എം എ സി എഫ് ന്യൂസ് ടീം )
 റ്റാമ്പാ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ മലയാളീ അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ളോറിഡയുടെ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനം മാർച്ച് 25 ന് റ്റാമ്പായിലുള്ള എം എ സി എഫ് കേരളാ സെന്ററിൽ വെച്ച്
ഗംഭീരമായി ആഘോഷിച്ചു.

വിദ്യാഭ്യാസത്തിലൂടെയും തിരിച്ചുവരവിലൂടെയും സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്ന മോട്ടിവേഷണൽ സ്‌പീക്കറുന്മാർ സംസാരിക്കുകയുണ്ടായി . അമേരിക്കയിലെ  നികുതി റിട്ടേണുകൾ എങ്ങനെ ഫയൽ ചെയ്യാമെന്ന്  വനിതകൾക്ക് ബോധവൽക്കരണം നൽകി. വിവിധ സന്നദ്ധപ്രവർത്തകർ മേക്കപ്പ്, ഹെയർ ഡൂ, സാരി പ്ലീറ്റിംഗ്, മൈലാഞ്ചി തുടങ്ങിയവയിൽ തങ്ങളുടെ കഴിവുകൾ മറ്റുള്ളവരുടെ മുന്നിൽ  പ്രകടിപ്പിക്കുകയും ചില നുറുങ്ങുകൾ പറഞ്ഞു കൊടുക്കുകയും ചെയ്തു  .

ഇന്ത്യയിലെ പ്രചോദനാത്മകമായ, പ്രശസ്തരായ  സ്ത്രീ എഴുത്തുകാരെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിക്ക് വനിതാ ഫോറം തയ്യാറാക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു.
വിവിധ കലാ പരിപാടികളും, സ്നേഹ വിരുന്നും  ഉണ്ടായിരുന്നു. ടാമ്പയിലും പരിസരത്തുമുള്ള സ്ത്രീകളുടെ കൂട്ടായ്മയ്ക്കും ,
 പരിചയപ്പെടലിനും ഈ മീറ്റിംഗ് വളരെയധികം സഹായിച്ചു .
 
എം എ സി എഫ്  വിമൻസ് ഫോറം ചെയർ സംഗീത ഗിരിധരൻ , വുമൺ റെപ്രെസെന്ററ്റീവ് സ്നേഹ തോമസ് , ബബിത വിജയ് , നിഖിത സെബാസ്റ്റ്യൻ , മിനി പ്രമോദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഏപ്രിൽ 29 ശനിയാഴ്ച എം എ സി എഫിന്റെ നേതൃത്വത്തിൽ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ നടക്കുന്ന വിധു പ്രതാപ് , ജ്യോത്സന , ആര്യ ദയാൽ , സച്ചിൻ വാരിയർ എന്നിവർ നയിക്കുന്ന ഹൈ ഓൺ മ്യൂസിക് പ്രോഗ്രാമിലേക്ക് എല്ലാവരെയും ക്ഷണിച്ചു കൊള്ളുന്നു. ടിക്കറ്റുകൾ അസോസിയേഷന്റെ വെബ് സൈറ്റിൽ നിന്നും എടുക്കാവുന്നതാണ്  MacfTampa.com. പ്രിന്റ് ചെയ്ത ടിക്കറ്റുകൾ ഉണ്ടായിരിക്കുന്നതല്ല.    
 

LEAVE A REPLY

Please enter your comment!
Please enter your name here