ന്യൂജേഴ്‌സി : വേള്‍ഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയനു നവനേതൃത്വം. ചെയർമാൻ  ജേക്കബ് കുടശനാട്, പ്രസിഡന്റ്  ജിനേഷ് തമ്പി, സെക്രട്ടറി സിജു ജോൺ,  ട്രഷറർ തോമസ് ചെല്ലേത്ത്  എന്നിവരെ ന്യൂജേഴ്‌സിയിൽ സംഘടിപ്പിച്ച ബയേണിയൽ കോൺഫെറൻസിൽ വച്ച് തെരെഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ:  ബൈജുലാല്‍ ഗോപിനാഥന്‍ (വൈസ് പ്രസിഡന്റ്- അഡ്മിന്‍), ഡോ. നിഷാ പിള്ള, സാബു കുര്യന്‍ (വൈസ് ചെയര്‍),  മിലി ഫിലിപ്പ് (വുമൺസ് ഫോറം പ്രസിഡന്റ്), ഷൈജു ചെറിയാന്‍ (യൂത്ത് ഫോറം പ്രസിഡന്റ്), ഏമി ഉമ്മച്ചന്‍ (കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ്), സുനില്‍ കൂഴമ്പാല (ബിനസിനസ് ഫോറം പ്രസിഡന്റ്), സന്തോഷ് എബ്രഹാം (മീഡിയ)



എലെക്ഷൻ കമ്മീഷണർ ആയി ഡോ. സോഫി വിൽസൺ  എലെക്ഷൻ നടപടി ക്രമങ്ങൾക്കു ചുക്കാൻ പിടിച്ചു.  ഹരി നമ്പൂതിരി പുതിയ റീജിയൻ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ  വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, ഗ്ലോബൽ പ്രസിഡന്റ് ടി പി വിജയൻ , ഗ്ലോബൽ വി പി അഡ്മിൻ (അമേരിക്ക റീജിയൻ) എസ് കെ ചെറിയാൻ, ഡോ തങ്കം അരവിന്ദ് , ബിജു ചാക്കോ എന്നിവർ സന്നിഹിതരായിരുന്നു

പുതിയ  പ്രസിഡണ്ട് ആയി തെരെഞ്ഞെടുക്കപ്പെട്ട ജിനേഷ് തമ്പി ഐ.ടി ഇന്‍ഡസ്ട്രിയിലും ഫ്രീലാൻസ് പത്രപ്രവര്‍ത്തകനായും  പ്രവർത്തിച്ചു വരുന്നു. എഡിസൺ കൺവൻഷന്റ കൺവീനറായിരുന്നു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ്  തങ്കം അരവിന്ദിൽ നിന്ന് ജിനേഷ് ചുമതലകളേറ്റു. 2015 മുതല്‍ സംഘടനയിൽ  പ്രവർത്തിച്ചു സുപ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.  ഭാര്യ രേഷ്മയ്ക്കും മക്കളായ അലക്സിനും  എയ്ഡനും ഒപ്പം ന്യൂജേഴ്‌സിയില്‍ താമസിക്കുന്നു. കേരളത്തില്‍ മുളന്തുരുത്തി നിവാസിയാണ്.

ജേക്കബ് കുടശനാട് ചെയർമാൻ
ജിനേഷ് തമ്പി  പ്രസിഡന്റ്
സിജു ജോൺ സെക്രട്ടറി
തോമസ് ചെല്ലേത്ത് ട്രഷറർ

LEAVE A REPLY

Please enter your comment!
Please enter your name here