ജോസ് മാളേയ്ക്കല്‍

ഫിലാഡല്‍ഫിയ: സെ. തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്‌കൂള്‍ കുട്ടികളുടെ പ്രഥമദിവ്യകാരുണ്യ സ്വീകരണവും, സ്ഥൈര്യലേപനകൂദാശയും ഭക്തിനിര്‍ഭരമായ ശുശ്രൂഷകളോടെ നടന്നു. ഇടവകവികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, കപ്പുച്ചിന്‍ സഭാംഗമായ എബി അച്ചന്‍ എന്നിവര്‍ കാര്‍മ്മികരായി അര്‍പ്പിക്കപ്പെട്ട ദിവ്യബലിമധ്യേ ആയിരുന്നു കൂദാശകളുടെ പരികര്‍മ്മം. മെയ് 13 ശനിയാഴ്ച്ച രാവിലെ ഒമ്പതരക്കു ദിവ്യകാരുണ്യ സ്വീകരണത്തിനു തയാറെടുത്ത കുട്ടികളുടെയും മാതാപിതാക്കളുടെയും പ്രദക്ഷിണത്തോടെ കര്‍മ്മങ്ങള്‍ ആരംഭിച്ചു.

കുര്‍ബാനമധ്യേ കാര്‍മ്മികര്‍ കുട്ടികള്‍ക്ക് സ്ഥൈര്യലേപനകൂദാശയിലൂടെ സ്ഥിരതയുടെ ദാതാവായ പരിശുദ്ധാത്മാവിനെ അവരുടെ ഹൃദയങ്ങളില്‍ പ്രതിഷ്ടിച്ചു. തുടര്‍ന്നു പ്രഥമദിവ്യകാരുണ്യസ്വീകരണത്തിലൂടെ ഹൃദയ അള്‍ത്താരയില്‍ വാഴുന്ന ഈശോയെത്തന്നെ കുഞ്ഞുങ്ങള്‍ക്കു നല്‍കി. കഴിഞ്ഞ ഒരുവര്‍ഷത്തെ തീവ്രപരിശീലനത്തിലൂടെ പ്രത്യേകം തയാറാക്കപ്പെട്ട 16 കുട്ടികള്‍ പ്രഥമദിവ്യകാരുണ്യവും, സ്ഥൈര്യലേപനവും തദവസരത്തില്‍ സ്വീകരിച്ചു. ഇവരില്‍ 6 കുട്ടികളാണു സ്ഥൈര്യലേപനകൂദാശ സ്വീകരിച്ചത്.

ഏബല്‍ റോജ്, എയ്ഡന്‍ ആലപ്പാട്ട്, ആന്‍ഡ്രൂ ആലപ്പാട്ട്, അഷ്‌ലിന്‍ തോമസ്, ഡിലാനി ഡോണി, ഡിയോണ്‍ ഡോണി, എഡ്വിന്‍ ജോസഫ്, എമിലിന്‍ ജയിംസ്, ഫ്രാന്‍സിസ് ഷിജു, ഐറീന്‍ മാത്യൂ, ഇസബെല്‍ ജോസ്, ജോയല്‍ സോബിന്‍, ജോഹാന്‍ പൂവത്തുങ്കല്‍, പീറ്റര്‍ ചാക്കോ, റിവാന്‍ പല്ലാട്ട്, വിന്‍സന്റ് ഐസക് എന്നീ മതബോധനസ്‌കൂള്‍ കുട്ടികളായിരുന്നു കൂദാശകള്‍ സ്വീകരിച്ചത്. മതാധ്യാപകരായ ജയ്ക്ക് ചാക്കോ, കാരളിന്‍ ജോര്‍ജ്, ഡോ. മെര്‍ലിന്‍ മന്നാട്ട്, സി. മേഴ്‌സി, സി. അല്‍ഫോന്‍സ്, ജൂലിയറ്റ് ജോണി എന്നിവര്‍ കുട്ടികളുടെ പരിശീലനത്തിനു നേതൃത്വം നല്‍കി. മതാധ്യാപിക ജയിന്‍ സന്തോഷ് ദിവ്യകാരുണ്യ സ്വീകരണ ക്രമീകരണത്തിനു സഹായിയായി.

ഇടവകവികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, കൈക്കാരായ രാജു പടയാറ്റില്‍, റോഷിന്‍ പ്ലാമൂട്ടില്‍, തോമസ് ചാക്കോ, ജോര്‍ജ് വി. ജോര്‍ജ്, ഇടവക സെക്രട്ടറി ടോം പാറ്റാനിയില്‍, മതബോധനസ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ എന്നിവരുടെ മേല്‍നോട്ടത്തില്‍ മതാധ്യാപകര്‍, കുട്ടികളുടെ മാതാപിതാക്കള്‍, പള്ളിക്കമ്മിറ്റി, മരിയന്‍ മദേഴ്‌സ്, ഭക്തസംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ കൂദാശാകര്‍മ്മങ്ങള്‍ക്കുവേണ്ട ക്രമീകരണങ്ങള്‍ ചെയ്തു. കാരളിന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ യുവഗായകരടങ്ങുന്ന ഇംഗ്ലീഷ് ഗായകസംഘം ദിവ്യബലിമധ്യേ ഗാനങ്ങള്‍ ആലപിച്ചു. പ്രഥമദിവ്യകാരുണ്യസ്വീകരണത്തോടനുബന്ധിച്ച് കുട്ടികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വര്‍ണമനോഹരമായ ബുക്ലെറ്റും പ്രസിദ്ധീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here