അമേരിക്കൻ മലയാളി എന്ന നിലയിൽ നിങ്ങൾ കേരളവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ? സംബന്ധമായോ മറ്റ് ഏതെങ്കിലും വിഷയത്തിലോ നിങ്ങൾ കേരളത്തിൽ വിഷമതകൾ അനുഭവിക്കുന്നുണ്ടോ? ദീർഘകാലമായിട്ടും പ്രശ്നങ്ങൾ പരിഹരിക്കാതെ പോകുന്നുണ്ടോ? എങ്കിൽ ഇ-മെയിലിൽ നിങ്ങളുടെ പ്രശ്നങ്ങളും പരാതികളും അയക്കുക.
ലോക കേരള സഭയുട അമേരിക്കൻ മേഖലാ സമ്മേളനത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരുടെയും മുന്നിൽ ഈ പരാതികൾ എത്തിക്കും.ഈ പരാതികളിൽ അടിയന്തര പരിഹാരം കാണണമെന്ന് അഭ്യർത്ഥിക്കുമെന്നും ലോക കേരള സഭ സംഘാടക സമിതി പ്രസിഡന്റ് മന്മഥൻ നായർ പറഞ്ഞു. നിങ്ങളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ഇങ്ങനെയൊരു സമ്മേളനത്തിലേക്ക് കേരള പ്രതിനിധികൾ എത്തുമ്പോൾ അവരോട് ഇത്തരം വിവരങ്ങൾ കൂടുതൽ സുതാര്യമായി എത്തിക്കുകയും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയും ചെയ്യാം. അമേരിക്കൻ മലയാളികളുടെ പൊതുവായ പ്രശ്നങ്ങളെപ്പറ്റി സംസ്ഥാനപ്രതിനിധികൾക്ക് കൃത്യമായ ധാരണ ലഭിക്കുകയും ചെയ്യും. അതുകൊണ്ട് പരാതികളും പ്രശ്നങ്ങളും എഴുതി അറിയിക്കുന്നതിനോടൊപ്പം എന്തെങ്കിലും നിർദ്ദേശങ്ങളോ ഒരു പ്രദേശത്തെ സംബന്ധിച്ച വിഷയങ്ങളോ സമർപ്പിക്കാനുണ്ടെങ്കിൽ അവയും ഇ-മെയിൽ ചെയ്യുക.പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈയെടുക്കുന്നവർ അമേരിക്ക സന്ദർശിക്കുമ്പോൾ നിർദേശങ്ങൾക്കും നിവേദനങ്ങൾക്കും കൂടുതൽ ശ്രദ്ധ ലഭിക്കുകയും ഉടനടി പരിഹാരം ഉണ്ടാവുകയും ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇ-മെയിലുകൾ അയക്കേണ്ട വിലാസം- us.lksconference@gmail.com