ബാബു പി സൈമൺ 

ഡാളസ്: നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമാ യുവജനസഖ്യം സൗത്ത് വെസ്റ്റ്  റീജണൽ കലാമേള  മത്സരങ്ങൾ  ഹ്യൂസ്റ്റൺ ഇമ്മാനുവൽ മാർത്തോമ ചർച്ചിൽ വച്ച് സെപ്റ്റംബർ മാസം മുപ്പതാം തീയതി ശനിയാഴ്ച നടത്തപ്പെട്ടു. 

ഓസ്റ്റിൻ  മാർത്തോമ ചർച്ച്  ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. വ്യക്തിഗത മത്സരങ്ങളിലും,  ഗ്രൂപ്പ് മത്സരങ്ങളിലും  ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കി കൊണ്ടാണ് ഓസ്റ്റിൻ മാർത്തോമ മാർത്തോമ ചർച്ച്  വിജയികളായത്. 

സൗത്ത് വെസ്റ്റ് റീജണൽ പ്രസിഡൻറ്  റവ. സാം കെ ഈശോ  അധ്യക്ഷത വഹിച്ചു. ശ്രീ. സാജൻ ജോൺ  സ്വാഗത പ്രസംഗം നടത്തി. റവ.സന്തോഷ് തോമസ് പ്രാരംഭ പ്രാർത്ഥനക്ക് നേതൃത്വം നൽകി.  “ജീവന്റെ പൂർണ്ണത ക്രിസ്തുവിൽ” എന്നതായിരുന്നു  മീറ്റിങ്ങിന്റെ ചിന്താവിഷയം. യുവത്വത്തിന്റെ നിറവിൽ നിന്ന യോസഫിനെ തന്റെ യജമാനന്റെ ഭവനത്തിൽ പ്രലോഭനങ്ങൾ  ഒട്ടനവധി ഉണ്ടായെങ്കിലും, ദൈവത്തോട് പാപം ചെയ്യാതെ വിശ്വാസത്തിൽ ഉറച്ചു നിന്ന ജോസഫ്  എന്ന യൗവനക്കാരൻ ജീവൻറെ പൂർണ്ണത എപ്രകാരമാണ്  ക്രിസ്തുവിൽ കണ്ടെത്തുവാൻ ഇടയായത് എന്ന് സെഹിയോൻ മാർത്തോമ വികാരി റവ. ജോബി ജോൺ മുഖ്യ പ്രഭാഷണത്തിൽ ഓർപ്പിച്ചു. 

ഉച്ചയ്ക്ക് ശേഷം നടന്ന കലാമത്സരങ്ങളിൽ  ബൈബിൾ ക്വിസ് മത്സരത്തിൽ കാരോൾട്ടൻ  മാർത്തോമ ചർച്ച് യുവജന സഖ്യത്തിന് ഒന്നാം സ്ഥാനവും,  ഗ്രൂപ്പ്  സോങ്ങിൽ മത്സരത്തിൽ മാർത്തോമാ ചർച്ച് ഓഫ് ഫാർമേഴ്‌സ് ബ്രാഞ്ച് സഖ്യത്തിന്  ഒന്നാം സ്ഥാനവും ലഭിച്ചു. കൂടാതെ ഹ്യൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മ ചർച്ച് , ഹ്യൂസ്റ്റൺ ഇമ്മാനുവൽ മാർത്തോമ ചർച്ച് , ഹ്യൂസ്റ്റൺ  സെന്റ് തോമസ് മാർത്തോമ ചർച്ച്,  സെന്റ് പോൾസ് മാർത്തോമാ ചർച്ച് , സെഹിയോൻ മാർത്തോമ ചർച്ച് , എന്നീ  ശാഖകളിലെ  യുവജനസഖ്യം  അംഗങ്ങളും മത്സരങ്ങളിൽ പങ്കെടുത്തു. റവ. ഡെന്നിസ് എബ്രഹാം വിജയികൾക്ക്  ട്രോഫികൾ സമ്മാനിച്ചു. സൗത്ത് വെസ്റ്റ്  റീജണൽ സഖ്യം സെക്രട്ടറി, അജു എ ജോൺ നന്ദി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here