അറ്റ്ലാന്റിക്ക് സിറ്റി: റിപ്പബ്ലിക്കൻ പാ‌ർട്ടിയുടെ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് തുടങ്ങിയ അറ്റ്ലാന്റിക്ക് സിറ്റിയിലുള്ള ട്രംപ് താജ് മഹൽ കാസിനോ വർഷങ്ങളായി നേരിടുന്ന നഷ്‌ടങ്ങളെ തുടർന്ന് അടച്ചു പൂട്ടുന്നു. ട്രംപിന്റെ ഉടമസ്ഥതയിലായിരുന്ന കാസിനോ ഇപ്പോൾ മറ്റൊരാളുടേതാണ്. 2014ൽ നഗരത്തിലെ മറ്റു നാലു കാസിനോകൾ പൂട്ടിയതിനെ തുടർന്ന് ജോലി നഷ്‌ടപ്പെട്ട 8000 പേർക്കൊപ്പം ട്രംപ് താജ് മഹൽ കൂടി പൂട്ടുമ്പോൾ മറ്റ് മൂവായിരം പേർ കൂടി ആവും. ആനുകൂല്യങ്ങൾക്കായി തൊഴിലാളികൾ നടത്തിവന്ന നീണ്ട സമരത്തിനൊടുവിലാണ് കാസിനോ പൂട്ടാൻ പോകുന്നത്. ഇത് കൂടി പൂട്ടുമ്പോൾ നഗരത്തിലെ കാസിനോകളുടെ എണ്ണം ഏഴായി കുറയും.

ഇരുപത്തിയാറു വർഷങ്ങൾക്ക് മുമ്പാണ് ട്രംപ് ഈ കാസിനോ ആരംഭിച്ചത്. ട്രംപ് എന്റർടെയ്ൻമെന്റ് പാപ്പരത്വം ആവശ്യപ്പട്ട് ഹർജി നൽകിയപ്പോൾ കാൾ ഇച്ചാൻ എന്ന കോടീശ്വരൻ ഈ കാസിനോ സ്വന്തമാക്കുകയായിരുന്നു. അറ്റ്ലാന്റിക്ക് സിറ്റിയുടെ 38 വർഷത്തെ കാസിനോ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയു നീണ്ട സമരം നടന്നത്. ഈ കാസിനോ മൂലം തനിക്ക് 100 മില്യൻ യു.എസ് ഡോളർ നഷ്‌ടമാണ് ഉണ്ടായതെന്ന് കാൾ പറയുന്നു. ആരോഗ്യ ഇൻഷുറൻസ്, പെൻഷൻ ആനുകൂല്യങ്ങൾ എന്നിവയ്‌ക്ക് വേണ്ടിയാണ് സമരം നടന്നത്. യു.എസിന്റെ കിഴക്കൻ തീരത്തെ ചൂതാട്ട കേന്ദ്രമാണ് അറ്റ്ലാന്റിക്ക് സിറ്റി എന്നാൽ അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരങ്ങളാണ് ഇവിടുത്തെ കാസിനോകൾ പൂട്ടാൻ കാരണം. 

LEAVE A REPLY

Please enter your comment!
Please enter your name here