ഒക്കലഹോമ: 2012 മുതല്‍ ഒക്കലഹോമ സിറ്റി സ്‌റ്റേറ്റ് ഹൗസിന് മുമ്പില്‍ സ്ഥാപിച്ചിരിക്കുന്ന പത്തു കല്പനകള്‍ ആലേഖനം ചെയ്ത സ്റ്റാച്യു ഉടന്‍ നീക്കം ചെയ്യണമെന്ന് ഒക്കലഹോമ സംസ്ഥാന സുപ്രീം കോടതി  ഉത്തരവിട്ടു.
ഒരു പ്രത്യേക മതത്തെ പ്രതിനിധാനം ചെയ്യുന്ന പത്തുകല്പനകള്‍ പൊതു സ്ഥലത്ത് സ്ഥാപിക്കുന്നത് തികച്ചും ഭരണഘടനാ വിരുദ്ധമാണ്.
ആറടി ഉയരവും മൂന്ന് അടി വീതിയുമുള്ള മാര്‍ബിള്‍ സ്റ്റാമ്പ് ഭാഗീകമായി തകര്‍ക്കപ്പെട്ടുവെങ്കിലും 2014 ല്‍ പുതുക്കി സ്ഥാപിച്ചിരുന്നു. ഒക്കലഹോമ നിയമ നിര്‍മ്മാണ സഭയുടെ അനുമതിയോടെ സ്വകാര്യ വ്യക്തികള്‍ നല്‍കിയ സംഭാവനയാണ് പുതുക്കി സ്ഥാപിക്കാന്‍ ചിലവഴിച്ചത്.
അമേരിക്കന്‍ നിയമ നിര്‍മ്മാണത്തിന് സ്വാധീനം ചെലുത്തിയത് പത്തു കല്പനകളാണെന്നുള്ള വാദം ഒമ്പതംഗ ജഡ്ജിമാരുടെ ബഞ്ച് ഭൂരിപക്ഷത്തോടെ തള്ളിക്കളഞ്ഞു.
7 ജഡ്ജിമാരാണ് പത്തു കല്പനകള്‍നീക്കം ചെയ്യണമെന്നുള്ള വിധി പ്രഖ്യാപനത്തിന് അനുകൂലിച്ചത്.
ക്രിസ്റ്റ്യന്‍-ജ്യൂയിഷ് വിശ്വാസങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന പത്തു കല്പനകള്‍ പ്രത്യേക മത വിഭാഗങ്ങളെ പിന്തുണക്കുന്നതിനാല്‍ ഒക്കലഹോമ സംസ്ഥാന ഭരണഘടന ആര്‍ട്ടിക്കിള്‍ 2 സെക്കഷന്‍ 5ന്റെ ലംഘനമാണെന്നും കോടതി ചൂണ്ടികാട്ടി.
ഒക്കലഹോമ സ്‌റ്റേറ്റ് അറ്റോര്‍ണി സ്‌ക്കോട്ട് പ്രുയ്റ്റ് കോടതി വിധി തെറ്റാണെന്ന് ഒരു പ്രസ്താവനയില്‍ പറയുന്നു. കോടതി വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അപ്പീല്‍ നല്‍കുമെന്നും അറ്റോര്‍ണി പറഞ്ഞു. സാത്താനിക് ടെംബിളും, ഹിന്ദു സംഘടനകളും അവരുടെ സ്റ്റാച്യു തലസ്ഥാനത്ത് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയിരുന്ന അപ്പീലിന് തിരിച്ചടി കൂടിയാണ് ഒക്കലഹോമ ഹൈക്കോടതിയുടെ വിധി.
 getP4566hoto.php

LEAVE A REPLY

Please enter your comment!
Please enter your name here