ന്യൂയോര്‍ക്ക്‌: ഹ്രസ്വ സന്ദര്‍ശനത്തിനായി വടക്കേ അമേരിക്കയിലെത്തിയ കണ്ണൂര്‍ രൂപതാ ബിഷപ്പ്‌ ഡോ. അലക്‌സ്‌ വടക്കുംതലയ്‌ക്ക്‌ ന്യൂയോര്‍ക്കിലെ ലാറ്റിന്‍ കാത്തലിക്‌ കമ്യൂണിറ്റി ഊഷ്‌മളമായ സ്വീകരണം നല്‍കി.

1998-ല്‍ സ്ഥാപിക്കപ്പെട്ട രൂപതയുടെ രണ്ടാമത്തെ ബിഷപ്പാണ്‌ ഡോ. വടക്കുംതല. വിശാലമായി കിടക്കുന്ന രൂപതയിലെ അവികസിതമായി കിടക്കുന്ന ഭൂപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക്‌ വിദ്യാഭ്യാസപോഷണം നല്‍കുകയെന്നതാണ്‌ ആത്മീയതയോടൊപ്പം തന്നിലുള്ള ലക്ഷ്യങ്ങളിലൊന്നെന്ന്‌ ബിഷപ്പ്‌ പറഞ്ഞു. പഠിക്കുവാന്‍ മിടുക്കരായ കുട്ടികളെ കണ്ടുപിടിച്ച്‌ അവര്‍ക്ക്‌ പ്രത്യേക പഠന പദ്ധതികളുണ്ടാക്കി പ്രഥമിക കോളജ്‌ വിദ്യാഭ്യാസത്തിനുശേഷം അവര്‍ക്കും സമൂഹത്തിനും നാടിനും ഫലപ്രദമാക്കത്തക്കവിധത്തിലുള്ള ഉന്നത വിദ്യാഭ്യാസത്തിനായി ഒരു സാമ്പത്തികശേഖരണ പദ്ധതിയിലാണ്‌ രൂപതാ നേതൃത്വം എന്ന്‌ അദ്ദേഹം പറഞ്ഞു. വികസനത്തിന്‌ വിദ്യാഭ്യാസമാണ്‌ പ്രഥമിക മൂലധനം എന്ന്‌ അദ്ദേഹം എടുത്തു പറഞ്ഞു.

ന്യൂഹൈഡ്‌ പാര്‍ക്കിലെ ഫൈവ്‌ സ്റ്റാര്‍ റെസ്റ്റോറന്റില്‍ നടത്തിയ സ്വീകരണത്തിന്‌ അദ്ദേഹം നന്ദിയും വിലമതിപ്പും നല്‍കി. ബ്രൂക്ക്‌ലിന്‍ രൂപതയിലെ ഇന്ത്യന്‍ അപ്പോസ്‌തലേറ്റിന്റെ കോര്‍ഡിനേറ്റര്‍ ഫാ. റോബര്‍ട്ട്‌ അമ്പലത്തിങ്കല്‍, സേവ്യര്‍ മരീന്ദ്രന്‍, ജെറി കോയില്‍പറമ്പില്‍, സിബി ഫെര്‍ണാണ്ടസ്‌ എന്നിവര്‍ സ്വീകരണ പരിപാടിക്ക്‌ നേതൃത്വം നല്‍കി.

 500.php

LEAVE A REPLY

Please enter your comment!
Please enter your name here