Friday, June 9, 2023
spot_img
Homeന്യൂസ്‌അമേരിക്കകലാവേദി വിമന്‍സ്‌ ഫോറം നിലവില്‍ വന്നു

കലാവേദി വിമന്‍സ്‌ ഫോറം നിലവില്‍ വന്നു

-

 

22mages.php

ന്യൂയോര്‍ക്ക്‌. 2004ല്‍ സ്ഥാപിതമായ കലാവേദി ഇന്റര്‍നാഷണല്‍ എന്ന സാമുഹ്യസന്നദ്ധ സംഘടനയുടെ ഭാഗമായി കലാവേദി വിമന്‍സ്‌ ഫോറം നിലവില്‍ വന്നു. ജൂണ്‍ മാസം ആറാം തീയതി ന്യൂയോര്‍ക്കില്‍ വച്ച്‌ നടന്ന കലാവേദിയുടെ ബിസിനസ്‌ മീറ്റിംഗില്‍ വച്ച്‌ പ്രശസ്‌ത സാഹിത്യകാരനും, പ്രഭാഷകനുമായ ജോയന്‍ കുമരകം വിമന്‍സ്‌ ഫോറത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചു.

സ്‌ത്രീകളുടെ വ്യക്തിത്വവികാസം, മാനസികവും സംസ്‌ക്കാരികവുമായ വളര്‍ച്ച എന്നിവ പരിപോഷിപ്പിക്കുക തുടങ്ങിയവയായിരിക്കും ഈ ഫോറത്തിന്റെ പരമപ്രധാനമായ ലക്ഷ്യങ്ങള്‍. കൂടാതെ, സാമുഹ്യരാഷ്ട്രിയ രംഗങ്ങളില്‍ സ്‌ത്രീകള്‍ക്കുള്ള സജീവമായ പങ്കാളിത്തം ലക്ഷ്യമാക്കി പരിപാടികള്‍ ആവിഷ്‌ക്കരിക്കും.

ന്യൂയോര്‍ക്കിലും പരിസരപ്രദേശങ്ങളിലുമുള്ള, സാമുഹ്യസാംസ്‌കാരിക മേഖലകളില്‍ താല്‌പ്പര്യമുള്ള സ്‌ത്രീകള്‍ക്ക്‌ വിമന്‍സ്‌ഫോറവുമായി ബന്ധപ്പെടാവുന്നതാണ്‌. സോമി ജോയി, മഞ്‌ജു സുരേഷ്‌ എന്നിവര്‍ കോര്‍ഡിനേറ്റേഴ്‌സ്‌ ആയി പ്രവര്‍ത്തിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സോമി ജോയി 516 673 6877, മഞ്‌ജു സുരേഷ്‌ 917 340 6638, കലാവേദിഓണ്‍ ലൈന്‍.കോം (www.kalavedionline.com)
സിബി ഡേവിഡ്‌ അറിയിച്ചതാണിത്‌.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി  ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു 

0
പി പി ചെറിയാൻ വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ  പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...
%d bloggers like this: