09ages.php
ഫിലഡല്‍ഫിയ: നേപ്പാളിനെ ഉഴുതുമറിച്ച വന്‍ ഭൂകമ്പത്തില്‍ ജീവനോടെ ശേഷിച്ച് ദുരിതമനുഭവിക്കുന്ന പതിനായിരങ്ങളെ സഹായിക്കുന്നതിനായി ICON(ഇന്ത്യന്‍ ക്രിസ്ത്യന്‍ ഓര്‍ത്തഡോക്‌സ് നെറ്റ് വര്‍ക്ക്) സമാഹരിച്ച തുക ഈ ശനിയാഴ്ച ഫിലഡല്‍ഫിയ സന്ദര്‍ശിക്കുന്ന  മലങ്കര സഭാ പരമാദ്ധ്യക്ഷന്‍ പരി.  ബസേലിയോസ് മാര്‍ത്തോമ പൗലൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാതിരുമേനിക്ക് കൈമാറുന്നു.
  നേപ്പാളിനെ ശ്മശാനഭൂമിയാക്കിയ  ഭൂകമ്പത്തില്‍ ഈ പ്രദേശം ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ്. പിഞ്ചു കുഞ്ഞുങ്ങളടക്കം ഏഴായിരത്തോളം പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും ആയിരങ്ങള്‍ ജീവിക്കുന്ന രക്തസാക്ഷികളായി മാറുകയും ചെയ്തിരിക്കുന്നു. വീടുകള്‍ നഷ്ടപ്പെട്ടവര്‍ തെരുവോരങ്ങളിലും രക്ഷാകേന്ദ്രങ്ങളിലുമാണ് കഴിയുന്നത്. ഉറ്റവരെയും ബന്ധുക്കളെയും നഷ്ടപ്പെട്ടവരുടെ വിലാപങ്ങള്‍ നേപ്പാളില്‍ ഇനിയും ശമിച്ചിട്ടില്ല.  ലോക രാജ്യങ്ങള്‍ മിക്കവയും നിരവധി പ്രസ്ഥാനങ്ങളും വ്യക്തികളും നേപ്പാളിന്റെ പുനരുദ്ധാരണത്തിനായി സഹായം ചൊരിഞ്ഞു കൊടുക്കുകയാണ്. ഈ സാഹചര്യത്തിലാണ് ICON ചാരിറ്റീസ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുമായി ചേര്‍ന്ന് തങ്ങളുടെ സാമൂഹിക പ്രതിബദ്ധതയുടെ തെളിവായി  നേപ്പാള്‍ ദുരിതാശ്വാസ ഫണ്ട് സമാഹരിക്കാന്‍ രംഗത്തിറങ്ങിയത്.
ശ്ലൈഹിക സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ മലങ്കര സഭാ പരമാദ്ധ്യക്ഷന്‍ പരി. ബസേലിയോസ് മാര്‍ത്തോമ പൗലൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഈ പുണ്യകര്‍മത്തില്‍ സഹായിക്കാന്‍ ആഹ്വാനം നല്‍കി വിശ്വാസികള്‍ക്ക് പ്രത്യേക കല്‍പന പുറപ്പെടുവിച്ചിരുന്നു. സഭയുടെ കീഴില്‍ വിദേശരാജ്യങ്ങളിലുള്ള ഇടവകകളില്‍ നിന്നും കഇഛച ചാരിറ്റീസിന്റെ നേതൃത്വത്തില്‍ ഫണ്ട് സമാഹരിക്കുന്നുണ്ട്. നിരവധി വ്യക്തികളും പള്ളികളും ഈ സദുദ്യമത്തില്‍ സഹായിക്കാന്‍ തയാറായി മുന്നോട്ടുവന്നിട്ടുണ്ട്.
ICON ചാരിറ്റീസിന്റെ നേതൃത്വത്തില്‍ ലൂഥറന്‍ വേള്‍ഡ് ഫൗണ്ടേഷനും  (എല്‍ ഡബ്ല്യു എഫ് നേപ്പാള്‍)ലൂഥറന്‍  വേള്‍ഡ്  സര്‍വീസ് ഇന്ത്യാ ട്രസ്റ്റും (എല്‍ ഡബ്യു എസ് ഐ റ്റി)  ചേര്‍ന്നാണ് ഫണ്ട് സമാഹരണത്തിനായി പ്രവര്‍ത്തിക്കുന്നത്. ആദ്യഘട്ടം സംഭാവന  (എല്‍ ഡബ്ല്യു എഫ് നേപ്പാളിന് അയച്ചിട്ടുണ്ട്. എത്രയും വേഗത്തില്‍ കൂടുതല്‍ തുക അയച്ചുകൊടുക്കാനുള്ള ശ്രമങ്ങളിലാണ്  ICON.
പരി. ബാവാ തിരുമേനിയുടെ ശ്ലൈഹിക സന്ദര്‍ശനവേളയില്‍ വ്യക്തികളും ഇടവകകളും ഈ ഫണ്ട് സമാഹരണത്തില്‍ സഹകരിക്കണമെന്ന്  കഇഛച ആഹ്വാനം ചെയ്യുന്നു.
ജൂലൈ മൂന്ന്, നാല് തീയതികളില്‍ പരിശുദ്ധ കാതോലിക്കാ ബാവ, ഫിലഡല്‍ഫിയ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സന്ദര്‍ശിക്കുന്നുണ്ട്. തദവസരത്തില്‍, ജൂലൈ നാലിന് കുര്‍ബാനയ്ക്ക്‌ശേഷം,ICON നു വേണ്ടി , നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനമെത്രാപ്പൊലീത്ത സഖറിയ മാര്‍ നിക്കോളോവോസ്, ദുരിതാശ്വാസതുകയുടെ രണ്ടാംഗഡു പരി. കാതോലിക്കാബാവയ്ക്ക് കൈമാറും.
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍, സൗത്ത് വെസ്റ്റ് അമേരിക്കന്‍, യൂറോപ്യന്‍ ഭദ്രാസനങ്ങള്‍, നിരവധി സംഘടനകള്‍ തുടങ്ങിയവ ഈ ഫണ്ട് സമാഹരണയജ്ഞത്തില്‍ സഹകരിച്ചത്  കഇഛച  സ്മരിച്ചു. ദുരിതബാധിതരായ പിഞ്ചോമനകളുടെ കണ്ണീരൊപ്പാനും അമ്മമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സാന്ത്വനമേകാനും അങ്ങനെ ദൈവനാമം മഹത്വപ്പെടുത്താനും ഒരുമയോടെ പ്രവര്‍ത്തിക്കാന്‍  കഇഛച  വോളന്റിയേഴ്സിനു വേണ്ടി ഉമ്മന്‍ കാപ്പില്‍ ആഹ്വാനം ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here