
പരിശുദ്ധ പത്രോസ് ശ്ലീഹായുടെ യേശുവിലുള്ള അഭേദ്ധ്യ വിശ്വാസം മാനവീകതയ്ക്കു വേണ്ടി ത്യാഗങ്ങള്‍ സഹിച്ചു വിശ്വാസപ്രഘോഷണം നടത്തുവാന്‍ അദ്ദേഹത്തെ സന്നദ്ധനാക്കി. യേശു പത്രോസ്സിനോടു നീ എന്നേ സ്‌നേഹിക്കുന്നുവോ എന്ന് മൂന്ന് പ്രാവശ്യം ചോദിച്ചതിലൂടെ ഇടയത്വത്തിന്റെ അടിസ്ഥാന യോഗ്യതയായ സ്‌നേഹത്തിന്റെയും, ഉറച്ച വിശ്വാസത്തിന്റെയും പ്രാധാന്യം ഉറപ്പിക്കുകയായിരുന്നു. ആ വിശ്വാസം സ്വന്തം ഗുരുവിനെപ്പോലെ കുരിശുമരണം വരിക്കുന്നതിനും അദ്ദേഹത്തെ സന്നദ്ധനാക്കി. ഭാവി തലമുറയെ വിശ്വാസത്തില്‍ രൂപപ്പെടുത്തുന്നതിനു ജാതി, മത, വര്‍ഗ്ഗ വ്യത്യാസമില്ലാതെ സഹജീവികളെ സ്‌നേഹിക്കുകയും അവര്‍ക്കുവേണ്ടി ത്യാഗങ്ങള്‍ അനുഭവിക്കുന്നതിനും നാമെല്ലാവര്‍ക്കും ബാദ്ധ്യതയുണ്ടെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. പര്‌സ്പര സ്‌നേഹമില്ലാതെ നാം ജീവിച്ചാല്‍, അതു നമ്മുടെ വരും തലമുറയുടെ സ്വഭാവ രൂപീകരണത്തെയും ബാധിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹ്യൂസ്റ്റനിലെ ഫ്രെസ്‌നോ നഗരത്തിലുള്ള സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയുടെ 10-ാമത് പെരുന്നാള്‍ ദിനത്തില്‍ വി.കുര്‍ബ്ബാന മദ്ധ്യേപ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പള്ളിയിലെത്തിയ തിരുമേനിയെ ഇടവകയ്ക്കു വേണ്ടി റെജി സ്‌കറിയ, രാജു സഖറിയ, ഷിജിന്‍ തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ ഹൃദ്യമായി സ്വീകരിച്ചു.
പെരുന്നാള്‍ പ്രമാണിച്ച് ശനിയാഴ്ച നടന്ന സന്ധ്യ നമസ്‌ക്കാരത്തിനു ഫാ.പി.എം.ചെറിയാന്‍, ഫാ.രാജേഷ് വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.