getPhoto.php

ഡാളസ്‌: വിശ്വാസദീപ്‌തിയുടെ നിറവില്‍ സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ്‌ യൂത്ത്‌ കോണ്‍ഫറന്‍സിന്‌ ജൂലൈ എട്ടിന്‌ തുടക്കമാകും. ഭദ്രാസനാധ്യക്ഷന്‍ അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ വിശാലമായ ഒരുക്കങ്ങളാണ്‌ നടന്നുവരുന്നത്‌. ജൂലൈ 8 മുതല്‍ 11 വരെ ഡാളസ്‌ ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ വച്ചാണ്‌ നാലുദിന കോണ്‍ഫറന്‍സ്‌ നടക്കുന്നത്‌.

പരിശുദ്ധ കാതോലിക്കാ ബാവായുടെ സാന്നിധ്യം ഈ കോണ്‍ഫറന്‍സിന്റെ പ്രത്യേകതയാണ്‌. സഭാ വൈദീക ട്രസ്റ്റി റവ.ഫാ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌, റവ.ഫാ. വര്‍ഗീസ്‌ വര്‍ഗീസ്‌ എന്നിവരാണ്‌ പ്രധാന പ്രാസംഗീകര്‍.

`ഭവനം ഒരു ദേവാലയം’ എന്ന സന്ദേശമാണ്‌ കോണ്‍ഫറന്‍സിന്റെ ചിന്താവിഷയം. പ്രത്യേകമായി തെരഞ്ഞെടുത്ത ചിന്താവിഷയങ്ങള്‍ അടങ്ങിയ സൂപ്പര്‍ സെഷനുകള്‍ ഇത്തവണത്തെ കോണ്‍ഫറന്‍സിന്റെ പ്രത്യേകതയാണ്‌.

ജൂലൈ എട്ടാംതീയതി ബുധനാഴ്‌ച ബുധനാഴ്‌ച 2 മുതല്‍ 5.30 വരെ രജിസ്‌ട്രേഷന്‍ ചെക്ക്‌-ഇന്‍ ചെയ്യാന്‍ അവസരമുണ്ടായിരിക്കുന്നതാണ്‌. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സൗകര്യവും ഉണ്ടായിരിക്കും. അതിനുശേഷം ഘോഷയാത്രയും, സന്ധ്യാനമസ്‌കാരവും തുടര്‍ന്ന്‌ ഉദ്‌ഘാടന സമ്മേളനം, ഭദ്രാസന ഡയറക്‌ടറി പ്രകാശനവും 9 മണിക്ക്‌ മാജിക്‌ ഷോയും നടക്കും.

രണ്ടാം ദിവസമായ ജൂലൈ ഒമ്പതാം തീയതി യാമപ്രാര്‍ത്ഥനയ്‌ക്കുശേഷം മുതിര്‍ന്നവര്‍ക്കും യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി പ്രഭാഷണം ഉണ്ടായിരിക്കും. വൈകിട്ട്‌ 8.30 മുതല്‍ ഹൂസ്റ്റണ്‍ സരിഗമ അവതരിപ്പിക്കുന്ന ഗാനമേള ഉണ്ടായിരിക്കുന്നതാണ്‌.

മൂന്നാം ദിവസമായ ജൂലൈ പത്താം തീയതി വൈദീക യോഗം, ബെസ്‌കിയാമ്മ യോഗം, മാര്‍ത്തമറിയം യോഗം, യുവജനപ്രസ്ഥാനം മീറ്റിംഗ്‌, ഫോക്കസ്‌ യോഗം, എം.ജി.ഒ.സി.എസ്‌.എം യോഗങ്ങള്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്‌.

നാലാം ദിവസമായ ജൂലൈ പതിനൊന്നിനു ശനിയാഴ്‌ച വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം സ്‌നേഹവിരുന്നോടുകൂടി കോണ്‍ഫറന്‍സിനു തിരശീല വീഴും.

കോണ്‍ഫറന്‍സ്‌ ഡയറക്‌ടര്‍ റവ. ഫാ. മാത്യു അലക്‌സാണ്ടര്‍, സെക്രട്ടറി എല്‍സണ്‍ സാമുവേല്‍, ട്രഷറര്‍ ലിജിത്ത്‌ മാത്യു എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക്‌ മുന്‍കൈ എടുത്ത്‌ പ്രവര്‍ത്തിക്കുന്നു.

വിവിധ കമ്മിറ്റികളില്‍ ഡാളസിലെ വിവിധ ദേവാലയങ്ങളിലെ വികാരിമാരും അത്മായരും പ്രവര്‍ത്തിക്കുന്നു. കോണ്‍ഫറന്‍സ്‌ ചരിത്രത്തില്‍ ഇതാദ്യമായി ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സ്‌ ആയി ഇതു മാറും.

LEAVE A REPLY

Please enter your comment!
Please enter your name here