
ഷിക്കാഗോ: വി. തോമാശ്ശീഹായുടെ ദുക്‌റാന തിരുനാള്‍ സീറോ മലബാര്‍ കത്തീഡ്രലില്‍ അത്യാഢംഭപൂര്‍വ്വം കൊണ്ടാടുന്നു. ദുക്‌റാന ദിനമായ ജൂലൈ 3-ന് വെള്ളിയാഴ്‌ച ഭക്തിനിര്‍ഭരമായ തിരുകര്‍മ്മങ്ങളും വര്‍ണ്ണശബളമായ കലാപരിപാടികളും നടത്തപ്പെടുന്നു. യൂത്ത് ഡേ ആയി ആഘോഷിക്കുന്ന അന്നേദിവസം 5.30-ന് ആരംഭിക്കുന്ന ഇംഗ്ലീഷിലുള്ള തിരുകര്‍മ്മങ്ങള്‍ക്ക് രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് മുഖ്യാകാര്‍മികത്വം വഹിക്കും. ബിജ്‌നോര്‍ രൂപതാ മെത്രാനായിരുന്ന മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍ തിരുനാള്‍ സന്ദേശം നല്‍കുന്നതാണ്. തുടര്‍ന്ന് സീറോ മലബാര്‍ കള്‍ച്ചറല്‍ അക്കാഡമിയുടെ നേചതൃത്വത്തില്‍ `സീറോ മലബാര്‍ നൈറ്റ്’ അരങ്ങേറും. ഭാഷയും സംസ്‌കാരവും വിലാസവും ഭൂഖണ്‌ഡത്തിനപ്പുറവും കൂടെക്കൂട്ടിയ അമേരിക്കന്‍ പ്രവാസികളുടെ ഒരു നേര്‍ക്കാഴ്‌ചയായി മാറുന്ന ഈ ദൃശ്യാനുഭവത്തിന്റെ അവതരണത്തില്‍ കത്തീഡ്രലിലെ ഇരുനൂറോളം കലാകാരികളും, കലാകാരന്മാരും ഒത്തുചേരുന്നു.
പത്താം വാര്‍ഷികം ആഘോഷിക്കുന്ന അക്കാഡമിയുടെ സുവനീര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പ്രകാശനം ചെയ്യുന്നതാണ്. ആഘോഷമായ തിരുകര്‍മ്മങ്ങളിലും തുടര്‍ന്നുള്ള കലാസന്ധ്യയിലും പങ്കുചേരുവാനായി ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍, അസി. വികാരി ഫാ. റോയി മൂലേച്ചാലില്‍, അക്കാഡമി ഭാരവാഹികളായ ബീനാ വള്ളിക്കളം, ലിന്‍സി വടക്കുംചേരി, ഷെന്നി പോള്‍, ഫിയോന മോഹന്‍ എന്നിവര്‍ തിരുനാള്‍ ഏറ്റെടുത്ത സെന്റ് ബര്‍ത്തലോമിയ വാര്‍ഡ് ഭാരവാഹികളോടും, കത്തീഡ്രല്‍ കമ്മിറ്റികളോടും ചേര്‍ന്ന് ക്ഷിക്കുന്നതായി അറിയിക്കുന്നു. ബീനാ വള്ളിക്കളം അറിയിച്ചതാണിത്.