
മയാമി: കൈരളി ആര്‍ട്‌സ് ക്ലബ് ഓഫ് സൗത്ത് ഫ്‌ളോറിഡ ജൂലൈ 19-ന് നടത്തുവാനിരിക്കുന്ന `അമേരിക്കന്‍ ഡേയ്‌സ് 2015′ സൂപ്പര്‍ഹിറ്റ് ഷോയുടെ ടിക്കറ്റ് വില്‍പ്പന കിക്കോഫ് കഴിഞ്ഞയാഴ്‌ച വിജയകരമായി നടത്തി. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മാത്രം ലക്ഷ്യമിട്ട് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന ഫ്‌ളോറിഡയിലെ കൈരളി ആര്‍ട്‌സ് ക്ലബ് ജൂലൈ 19-ന് ഞായറാഴ്‌ച വൈകുന്നേരം 6.30-ന് ഹൂപ്പര്‍ സിറ്റി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്ന സ്റ്റേജ്‌ഷോയുടെ വരുമാനത്തില്‍ നിന്ന് ലഭിക്കുന്ന നല്ലൊരു തുകയും പതിവുപോലെ കേരളത്തിലെ ഏറ്റവും അധികം അര്‍ഹിക്കപ്പെടുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുംവേണ്ടി ചെലവഴിക്കുന്നതാണ്. കോറല്‍സ്‌പ്രിംഗ് ഫൊറോനാ പള്ളി വികാരി ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ ഡോ. അനൂപ് വിശ്വനാഥിനും, പ്രസിഡന്റ് രാജന്‍ പടവത്തില്‍ സന്‍ജയ് നടുപ്പറമ്പിലിനും ഗ്രാന്റ് സ്‌പോണ്‍സര്‍ഷിപ്പ് ടിക്കറ്റുകള്‍ നല്‍കിക്കൊണ്ട് ടിക്കറ്റ് വില്‍പ്പനയുടെ കിക്കോഫിനു തുടക്കംകുറിച്ചു. ട്രസ്റ്റി ബോര്‍ഡ് ചെയര്‍ നേരി ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ കൈരളി ആര്‍ട്‌സ് ക്ലബിന്റെ ഭാരവാഹികളായ രാജന്‍ പടവത്തില്‍, തോമസ് ജോര്‍ജ്, ജോസഫ് ചാക്കോ, രാജു ഇടിക്കുള, ജോബി സെബാസ്റ്റ്യന്‍, ഡോ. വിനൂപ്, മേരി ജോര്‍ജ്, ഡോ. മാമ്മന്‍ ജേക്കബ്, ജോര്‍ജി വര്‍ഗീസ്, ജോ സ്റ്റാന്‍ലി, രജിത് ജോര്‍ജ്, വര്‍ഗീസ് സഖറിയ, ഏബ്രഹാം കളത്തില്‍, സജി വര്‍ഗീസ് എന്നിവര്‍ക്കൊപ്പം മറ്റ് സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുത്തു.
നല്ല ലക്ഷ്യം മുന്നില്‍ കണ്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ ഭാവുകങ്ങള്‍ നേര്‍ന്നു. സ്വാഗത പ്രസംഗത്തില്‍ പ്രസിഡന്റ് രാജന്‍ പടവത്തില്‍ ഈ ഉദ്യമത്തിന്റെ വിജയത്തിലേക്ക് എല്ലാവരുടേയും സഹകരണം അഭ്യര്‍ത്ഥിച്ചു. സ്‌പോണ്‍സേഴ്‌സ് ആയ ഡോ. വിനൂപ് വിശ്വനാഥിനും, സന്‍ജയ് നടുപ്പറമ്പിലിനും പ്രത്യേകം നന്ദി പറഞ്ഞുകൊണ്ട് സെക്രട്ടറി തോമസ് ജോര്‍ജ് ചടങ്ങുകള്‍ക്ക് വിരാമമിട്ടു. ജെ. തോമസ് ജോര്‍ജ് അറിയിച്ചതാണിത്.