1435919945_a4

ഷിക്കാഗോ : അമേരിക്കന്‍ മലയാളികള്‍ തയറാക്കിയ ഭക്തിസാന്ദ്രമായ `നാഥാ നീയെന്‍ ചാരെ’ എന്ന ക്രിസ്‌തീയ ഭക്തിഗാന ആല്‍ബം പുറത്തിറങ്ങുന്നു. തിരക്കേറിയ പ്രവാസജീവിതത്തിനിടയിലും ദൈവദത്തമായ സര്‍ഗ്ഗവാസനകളും ദൈവം കനിഞ്ഞു നല്‍കിയ ആത്മീയ അനുഭവങ്ങളും കോര്‍ത്തിണക്കിയ ഈ ആല്‍ബത്തിലെ ഗാനങ്ങള്‍ ഭക്തിയുടെ നിറവാര്‍ന്ന ഒരു സംഗീതവിരുന്നുതന്നെയായിരിക്കും. ഷിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്‌, ഫാ. ടോം പന്നലക്കുന്നേല്‍, സിബി ആലുംപറമ്പില്‍ എന്നിവര്‍ ചിട്ടപ്പെടുത്തിയ വരികള്‍ക്ക്‌ ശബ്‌ദം പകര്‍ന്നിരിക്കുന്നത്‌ കെസ്റ്റര്‍, മധു ബാലകൃഷ്‌ണന്‍, വില്‍സണ്‍ പിറവം, എലിസബത്ത്‌ രാജു, ടീനാ ഫ്രാന്‍സീസ്‌ തുടങ്ങിയ പ്രമുഖ ഗായകരാണ്‌. ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ ഗായകസംഘത്തിലെ ഗിറ്റാറിസ്റ്റായ സണ്ണി ജോസഫാണ്‌ ഈ ആല്‍ബത്തിന്‌ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഈ ലിങ്കില്‍ ബന്ധപ്പെടുക: www.facebook.com/songsbysiby

LEAVE A REPLY

Please enter your comment!
Please enter your name here