1435920473_a8
ന്യൂയോര്‍ക്ക്: ആരാധനയും ആതുരസേവനവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും വിശ്വാസികള്‍ സമൂഹത്തിന്റെ ദുര്‍ബലര്‍ക്കൊപ്പം സഹായമനസ്‌കതയോടെ നില കൊള്ളണമെന്നും പരി. ബസേലിയോസ് മാര്‍ത്തോമ്മാ ദ്വിതീയന്‍ കാതോലിക്കാ ബാവ. ഡോവര്‍ സെന്റ് തോമസ് ഇടവകയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു മലങ്കര ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍. ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സെന്റ് തോമസ് ഇടവക ആതുരസേവനം നടത്തുന്നതില്‍ സംതൃപ്തി അറിയിച്ച ബാവ സാമൂഹികവും ജീവകാരുണ്യവുമായ പ്രവര്‍ത്തനങ്ങളില്‍ വിശ്വാസികള്‍ കൂടുതലായി പങ്കെടുക്കണമെന്ന് ഉദ്‌ഘോഷിച്ചു.
ഡോവര്‍ നഗരസഭയുടെ അഭിവാദ്യങ്ങള്‍ ടൗണ്‍ഷിപ്പ് കൗണ്‍സില്‍ വുമണ്‍ സിന്ധ്യ റോമെയ്ന്‍ അര്‍പ്പിച്ചു. ഇടവകയുടെ പേരില്‍ പരി. ബാവ സിന്ധ്യ റൊമെയ്‌നിന് പ്രശംസ ഫലകം നല്‍കുകയും ചെയ്തു. ഇടവക ജോയിന്റ് സെക്രട്ടറി ജോളി കുരുവിള കൗണ്‍സില്‍ വുമണിനെ പരിചയപ്പെടുത്തി. സഭാ വൈദിക ട്രസ്റ്റി റവ.ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, ഭദ്രാസന കൗണ്‍സില്‍ സെക്രട്ടറി ഫാ. എം.കെ കുര്യാക്കോസ് എന്നിവരും ആശംസകള്‍ നേര്‍ന്നു. പരി. ബാവ തിരുമേനിക്ക് ഇടവകയുടെ ഉപഹാരം വികാരി ഫാ. ഷിബു ഡാനിയേല്‍ നല്‍കി.
25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇടവകയ്ക്ക് തുടക്കം കുറിച്ച വെരി.റവ. സി.എം ജോണ്‍ കോര്‍ എപ്പിസ്‌കോപ്പായെയും പത്‌നി സാറാമ്മ ജോണിനെയും പരി.ബാവ പൊന്നാട അണിയിച്ച് ആദരിച്ചു. ജൂബിലി സ്മാരകമായി പുതുപ്പാടി സെന്റ് ഗ്രിഗോറിയോസ് ഡയാലിസിസ് സെന്ററിനു ഒരു ഡയാലിസ് മെഷീന്‍ വാങ്ങിക്കാനുള്ള തുകയുടെ ആദ്യ ഗഡു ഡയറക്ടര്‍ ഫാ. ബോബി പീറ്ററിനു പരി.ബാവ കൈമാറി. ബില്‍ഡിങ് ഫണ്ട് ഉദ്ഘാടനം മാനേജിങ് കമ്മിറ്റിയംഗം മാത്യു.സി. മാത്യുവില്‍ നിന്നും ചെക്ക് സ്വീകരിച്ചു കൊണ്ട് പരി.ബാവ നിര്‍വ്വഹിച്ചു. ഭദ്രാസന മീഡിയ കോര്‍ഡിനേറ്റര്‍ ജോര്‍ജ് തുമ്പയിലായിരുന്നു ഈ സെഗ്മെന്റ് അവതരിപ്പിച്ചത്.
വികാരി ഫാ. ഷിബു ഡാനിയേല്‍ സ്വാഗതവും ഭദ്രാസന കൗണ്‍സില്‍ അംഗം ഷാജി കെ. വര്‍ഗീസ് കൃതജ്ഞതയും രേഖപ്പെടുത്തി.
1435920473_a9

LEAVE A REPLY

Please enter your comment!
Please enter your name here