getPh6777oto.php
ന്യൂയോര്‍ക്ക് : വീല്‍ ചെയറില്‍ ബാങ്കിലെത്തി കൗണ്ടറിലെ ക്ലാര്‍ക്കിനെ ഭീഷിണിപ്പെടുത്തി പണം കവര്‍ന്ന പ്രതിയെ പോലീസ് അന്വേഷിക്കുന്നു. ജൂണ്‍ 30ന് ചൊവ്വാഴ്ചയായിരുന്നു അസാധാരണ കവര്‍ച്ച നടന്നത്.
 ഇരുപതു വയസ്സ് പ്രായം തോന്നിക്കുന്ന യുവാവ് ന്യൂയോര്‍ക്കിലെ ക്യൂന്‍സിലുള്ള ബാങ്കില്‍ ഉച്ചക്കു ശേഷമായിരുന്നു കവര്‍ച്ച നടത്തിയത്.
ബാങ്ക് ടെല്ലര്‍ക്കു ഒരു കുറിപ്പു നല്‍കിയതിനുശേഷം പണം ആവശ്യപ്പെട്ടു. കൗണ്ടറിലുണ്ടായിരുന്ന 1,200 ഡോളര്‍ കൈവശപ്പെടുത്തിയശേഷം വീല്‍ ചെയറിലിരുന്നു തന്നെ പ്രതിപുറത്ത് കടന്നു രക്ഷപ്പെട്ടതായാണ് പോലീസ് നല്‍കുന്ന വിവരണം.
വീല്‍ ചെയറിലിരുന്ന് നടത്തിയ കവര്‍ച്ച ന്യൂയോര്‍ക്കിലെ ആദ്യ സംഭവമായിരുന്നു.
കഴിഞ്ഞ വര്‍ഷം ഐസഹോയില്‍ നിന്നുള്ള അറുപതുവയസ്സുക്കാരന്‍ വീല്‍ ചെയറിലെത്തി ഫസ്റ്റ് ഫെഡറല്‍ ബാങ്ക് കവര്‍ച്ച നടത്തിയ ശേഷം ടാക്‌സിയില്‍ കയറി സ്ഥലം വിടുന്നതിന് മുമ്പു പോലീസ് പിടിയിലായിരുന്നു.
2010 ല്‍ കാലിഫോര്‍ണിയായില്‍ നിന്നുള്ള രോഗിയായ മനുഷ്യര്‍ ബിബിഗണ്ണുമായി വീല്‍ചെയറില്‍ എത്തി ചെയ്‌സ് ബാങ്ക് കവര്‍ച്ച നടത്തിയെങ്കിലും പുറത്തുവെച്ചു. പോലീസു പിടികൂടി. കവര്‍ച്ച നടത്തി ജയിലിലടച്ചാല്‍ കൂടുതല്‍ ചികിത്സ ലഭിക്കുമെന്നതാണ് കവര്‍ച്ച നടത്താന്‍ പ്രേരിപ്പിച്ചതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here