Friday, June 2, 2023
spot_img
Homeന്യൂസ്‌അമേരിക്കപ്രവാസി ചാനല്‍ ഓണ്‍ലൈന്‍ വോട്ടിംഗ്‌: ടി.എസ്‌ ചാക്കോയ്‌ക്ക്‌ പിന്തുണതേടി കേരള കള്‍ച്ചറല്‍ ഫോറം ഓഫ്‌ ന്യൂജേഴ്‌സി

പ്രവാസി ചാനല്‍ ഓണ്‍ലൈന്‍ വോട്ടിംഗ്‌: ടി.എസ്‌ ചാക്കോയ്‌ക്ക്‌ പിന്തുണതേടി കേരള കള്‍ച്ചറല്‍ ഫോറം ഓഫ്‌ ന്യൂജേഴ്‌സി

-

 

getPhotr5o.php

നോര്‍ത്ത്‌ അമേരിക്കന്‍ മലയാളി ഓഫ്‌ ദി ഇയര്‍’ നുവേണ്ടി പ്രവാസി ചാനല്‍ നടത്തുന്ന ഓണ്‍ലൈന്‍ വോട്ടിംഗില്‍ അമേരിക്കന്‍ മലയാളികളുടെയെല്ലാം പ്രിയപ്പെട്ട ശ്രീ. ടി. എസ്‌ ചാക്കോയെ (ചാക്കോച്ചായനെ) വിജയിപ്പിക്കണമെന്ന്‌ കേരള കള്‍ച്ചറല്‍ ഫോറം ഓഫ്‌ ന്യൂ ജെഴ്‌സിയുടെ കമ്മിറ്റി അംഗങ്ങള്‍ ഐക്യഖണ്ടേന ഒരു പത്രക്കുറിപ്പില്‍ അപേക്ഷിച്ചു.

നാല്‍പ്പതുവര്‍ഷത്തോളം ന്യൂയോര്‍ക്ക്‌ ന്യൂജേഴ്‌സി മലയാളികളുടെ സാമൂഹികസാംസ്‌കാരിക ആവശ്യങ്ങങ്ങള്‍ സഫലീകരിക്കുവാന്‍ അക്ഷീണം പരിശ്രമിക്കുന്നതിനൊപ്പം മലയാളികളുടെയെല്ലാം വ്യക്തിപരമായ ആവശ്യങ്ങള്‍ കേരളത്തില്‍ സാധിച്ചെടുക്കുവാനും ചാക്കോച്ചായന്‍ കാണിക്കുന്ന ശുഷ്‌കാന്തിയെ മലയാളികള്‍ അന്നും ഇന്നും മുക്തകണ്ടം പ്രശംസിക്കാറുണ്ട്‌ .

പ്രായവും ആരോഗ്യപ്രശ്‌നങ്ങളും അവഗണിച്ച്‌ ഇന്നും അദ്ദേഹം കാണിക്കുന്ന ആത്മാര്‍ത്ഥതയെ കേരളത്തിലെ മതസാമൂഹികരാഷ്ട്രിയ നേതാക്കള്‍ എന്നും അംഗീകരിച്ചിട്ടുള്ള വസ്‌തുതയാണ്‌. പ്രവാസിചാനല്‍ ഡോട്ട്‌ കോമ്‌ സന്തര്‍ശ്ശിച്ചു്‌ അദ്ദേഹത്തിന്റെ നന്മപ്രവര്‍ത്തികള്‍ക്ക്‌ ഒരു വോട്ട്‌ രേഖപ്പെടുത്തുവാന്‍ എല്ലാ സന്മനസ്സുള്ള അമേരിക്കന്‍ മലയാളികളോടും ഞങ്ങള്‍ അപേക്ഷിക്കുന്നു.

ശ്രീ. ടി.എസ്‌ ചാക്കോയെ പരിചയപ്പെടുത്തുന്നതിനായി ഒരു ലഘുരേഖ ഇതോടൊപ്പം ചേര്‍ക്കുന്നു:

ടി.എസ്‌ ചാക്കോ

പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ തറുവേലിമണ്ണില്‍ ടി.എസ്‌. ചാക്കോ കേരളത്തിലെ രാഷ്‌ട്രീയ, സാമൂഹ്യ, തൊഴില്‍ മേഖലകളില്‍ നേതൃനിരയില്‍ പ്രവര്‍ത്തിച്ചതിനുശേഷം 1983-ല്‍ അമേരിക്കയില്‍ കുടിയേറിപാര്‍ത്തുവരുന്നു. ഫാര്‍മസിസ്റ്റായി പരിശീലനം സിദ്ധിക്കുകയും കേരളത്തില്‍ ജോലി ചെയ്യുകയും ചെയ്‌തിരുന്നുവെങ്കിലും അമേരിക്കയില്‍ ഒരു സ്വകാര്യസ്ഥാപനത്തില്‍ മാനേജരായാണ്‌ സേവനം അനുഷ്‌ഠിച്ചിരുന്നത്‌. ഇക്കാലയളവില്‍ അമേരിക്കയില്‍ പുതുതായി എത്തിച്ചേര്‍ന്ന അനേകം മലയാളികള്‍ക്ക്‌ പലവിധത്തിലുള്ള കൈത്താങ്ങലേകുവാനും, ജോലി നല്‍കുവാനും സാധിച്ചിട്ടുണ്ട്‌.

1989-ല്‍ സ്ഥാപിതമായ കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ സ്ഥാപക പ്രസിഡന്റ്‌, സെക്രട്ടറി, ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഇപ്പോള്‍ കേരള കള്‍ച്ചറല്‍ഫോറം ആയുഷ്‌കാല രക്ഷാധികാരിയായി പ്രവര്‍ത്തിച്ചുവരുന്നു. ഫൊക്കാനയുടെ സജീവ പ്രവര്‍ത്തകനായ ടി.എസ്‌. ചാക്കോ ഫൊക്കനയുടെ അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍മാന്‍, ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍, നാഷണല്‍ വൈസ്‌ പ്രസിഡന്റ്‌, റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്‌.

അമേരിക്കയിലെ ആദ്യത്തെ മലയാളി എക്യൂമെനിക്കല്‍ പ്രസ്ഥാനമെന്ന്‌ വിശേഷിപ്പിക്കാവുന്ന ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്‌ത്യന്‍ ഫെല്ലോഷിപ്പിന്‌ രൂപംകൊടുക്കുവാന്‍ സഹായിക്കുകയും അതില്‍ സജീവ സാന്നിധ്യമാവുകയും ഇപ്പോള്‍ പ്രസിഡന്റായി പ്രവര്‍ത്തിക്കുകയും മുന്‍കാലങ്ങളില്‍ പ്രസിഡന്റ്‌ സ്ഥാനം ഉള്‍പ്പടെ വിവിധ സ്ഥാനങ്ങള്‍ വഹിക്കുകയും ചെയ്‌തിട്ടുണ്ട്‌.

ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ന്യൂജേഴ്‌സി ചാപ്‌റ്റര്‍ പ്രസിഡന്റ്‌, മാര്‍ത്തോമാ സഭാ മണ്‌ഡലം മെമ്പര്‍, സെന്റ്‌ പീറ്റേഴ്‌സ്‌ മാര്‍ത്തോമാ ഇടവക വൈസ്‌ പ്രസിഡന്റ്‌, ട്രസ്റ്റി തുടങ്ങിയ സ്ഥാനങ്ങളിലും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌.

ജിമ്മി ജോര്‍ജ്‌ മെമ്മോറിയല്‍ സൂപ്പര്‍ ട്രോഫി ടൂര്‍ണമെന്റ്‌ ന്യൂജേഴ്‌സിയില്‍ രണ്ടുപ്രാവശ്യം നടത്തപ്പെട്ടപ്പോഴും അതില്‍ കണ്‍വീനറായി പ്രവര്‍ത്തിക്കുകയുണ്ടായി. നെടുംപറമ്പില്‍ ലൂക്കോസ്‌ മെമ്മോറിയല്‍ ടൂര്‍ണമെന്റിലും സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. അതുപോലെയുള്ള മറ്റ്‌ കായിക മത്സരങ്ങള്‍ക്കും കൈത്താങ്ങാകാന്‍ ടി.എസ്‌. ചാക്കോ മുമ്പന്തിയിലുണ്ടായിരുന്നു.

പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളായ ഇരട്ട പൗരത്വം, വിമാനയാത്രാക്ലേശം തുടങ്ങിയവയ്‌ക്കായി സംഘടനാതലത്തിലും നേരിട്ടും ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുവാനും പരിഹാരമുണ്ടാക്കുവാനും മുന്‍കൈയെടുത്തു. കേരളത്തിലെ രാഷ്‌ട്രീയ നേതാക്കള്‍, മന്ത്രിമാര്‍, എംപിമാര്‍, എം.എല്‍.എമാര്‍ എന്നിവരും, അമേരിക്കയിലെ മലയാളികളുമായി ലിയസോണ്‍ ചെയ്യുകയും അതിലൂടെ നമ്മുടെ ചെറുതും വലുതുമായ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം തേടുവാന്‍ ശ്രമിക്കുകയും ചെയ്‌തുവരുന്നു.

സാമൂഹ്യസേവനം പരിഗണിച്ച്‌ ശ്രീ ടി.എസ്‌. ചാക്കോയെ തേടി പ്രവാസി പ്രതിഭാ പുരസ്‌കാരം ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളെത്തിയിട്ടുണ്ട്‌. സമൂഹത്തിനു ചെയ്‌ത സേവനങ്ങളെ പുരസ്‌കരിച്ച്‌ മാര്‍ത്തോമാ സഭയുടെ വലിയ മെത്രാപ്പോലീത്ത അഭി. ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം പൊന്നാട അണിയിച്ച്‌ ആദരിച്ചിട്ടുണ്ട്‌. അമേരിക്കയിലെ ടീനെക്‌ സെന്റ്‌ പീറ്റേഴ്‌സ്‌ മാര്‍ത്തോമാ ഇടവകയുടെ രൂപീകരണത്തിനു മുന്‍നിരയില്‍ പ്രവര്‍ത്തിക്കുകയും, വൈസ്‌ പ്രസിഡന്റ്‌, ട്രഷറര്‍, സഭാമണ്‌ഡലം പ്രതിനിധി എന്നീ നിലകളില്‍ പലതവണ സേവനം അനുഷ്‌ഠിക്കുകയും ചെയ്‌തിട്ടുണ്ട്‌.

1960-കളിലും 1970-കളിലും കേരളത്തില്‍ രാഷ്‌ട്രീയ സാമൂഹ്യ തൊഴില്‍ സംഘടനാ മേഖലകളില്‍ നേതൃത്വനിരയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

ഭാര്യ പരേതയായ കോട്ടയം തിരുനക്കര തടത്തില്‍ ലീലാമ്മ. മക്കള്‍: സഖറിയ ജേക്കബ്‌, നൈനാന്‍ ജേക്കബ്‌, വര്‍ഗീസ്‌ ജേക്കബ്‌.

 

 

getN89ages.php getNe99wsImages.php getNew55sImages.php getPhotr5o.php

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി  ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു 

0
പി പി ചെറിയാൻ വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ  പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...
%d bloggers like this: