getNewggsImages.php

ഫിലദല്‍ഫിയാ. ഇന്‍ഡ്യാ പ്രസ്സ്‌ ക്ലബ്ബ്‌ ഫിലദല്‍ഫിയാ ചാപ്‌റ്റര്‍ ജൂണ്‍ മാസത്തിലെ മീറ്റിംഗ്‌ ജൂണ്‍ 25 വ്യാഴാഴ്‌ച ഫിലദല്‍ഫിയായിലെ നോര്‍ത്തിസ്റ്റിലുള്ള ഷക്കുവാന്‍ ഈസ്റ്റ്‌ ചൈനീസ്‌ റെസ്റ്റാറന്റില്‍ വെച്ചു ജൂണ്‍ 25 വ്യാഴാഴ്‌ച വൈകുന്നേരം 7.30ന്‌ നടന്നു. പ്രസിഡന്റ ്‌ സുധാ കര്‍ത്താ അദ്ധ്യക്ഷനായിരുന്ന.ചാപ്‌റ്ററിന്റെ കഴിഞ്ഞ മാസങ്ങളില്‍ നടന്ന മിറ്റിംഗുകളെ പറ്റിയും പ്രസിഡന്റായിരു ജോര്‍ജ്‌ നടവയലിന്റെ ഇന്‍ഡ്യയിലേുള്ള മടങ്ങിപ്പോക്കിനെ തുടര്‍ന്ന്‌ സംജാതമായ പ്രത്യേക സാഹചര്യത്തില്‍ .സുധാകര്‍ത്താ പ്രസിഡന്റായ ചരിത്രം അദ്ദേഹം വിവരിച്ചു. ഭരണഘടനാ അനുശാസിക്കുന്ന വിധത്തില്‍ പ്രവര്‍ത്തനം മുന്നോട്ടു പോകാനുള്ള സുഗമമായ സാഹചര്യമായിരുന്നു പ്രധാനമായി ചര്‍ച്ച ചെയ്‌തത്‌. പുതിയ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കാന്‍ മുന്നോട്ടു വന്ന കര്‍ത്തായെ ഏവരും അഭിനന്ദിക്കുകയും തുടര്‍ന്നു അംഗങ്ങളുടെ പിന്തുണ അദ്ദേഹത്തെ അറിയിക്കുകയും ചെയ്‌തു. ബെന്‍സേലതത്‌ ഏകെഎംജി ഒരുക്കിയ പത്രസമ്മേളനത്തില്‍ ചാപ്‌റ്റര്‍ അംഗങ്ങളെ ഏവരേയും അറിയിച്ചില്‌ല എന്ന പരാതി ജോബി ജോര്‍ജ്‌ അറിയിച്ചു. ഭാവിയില്‍ കൂടുതല്‍ ഏകോപിച്ചുള്ള പ്രവര്‍ത്തനം കാഴ്‌ച വെയ്‌ക്കണമെന്നും ഏവരും അഭിായപ്പെട്ടു. ചാപ്‌റ്റരിലേക്ക്‌ പുതിയതായി കടന്നു വന്ന വ്യക്തികളെ പ്രസിഡന്റ ്‌ സുധാ കര്‍ത്താ അഭിനന്ദിച്ചു.

അടുത്ത മീറ്റുംഗ്‌ സെപ്‌തംബര്‍ ആദ്യവാരത്തില്‍ നടത്താന്‍ തീരുമാനിച്ചു. നവബര്‍ 19 മുതല്‍ 21 വരെ ചിക്കാഗോയില്‍ നടക്കുന്ന ഇന്‍ഡ്യാ പ്രസ്സ്‌ക്ലബ്‌ 6-മത്‌ ദേശീയ സമ്മേളനത്തിലേക്ക്‌ നാഷണല്‍ സെക്രട്ടറി വിന്‍സന്റ ്‌ ഇമ്മാനുവേല്‍ ഏവരേയും സ്വാഗതം ചെയ്‌തു. കൂടുതല്‍ ആളുകള്‍ സമ്മേളനത്തില്‍ പങ്കെടുത്ത്‌ വിജയിപ്പിക്കണമെന്ന്‌ സെക്രട്ടറി ഏബ്രഹാം മാത്യു അറിയിച്ചു. വൈസ്‌ പ്രസിഡന്റായി ജീമോന്‍ ജോര്‍ജും ജെ.സെക്രട്ടറിയായി ജോര്‍ജ്‌ ഓലിക്കലും പ്രവര്‍ത്തിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതിന്റെ വെളിച്ചത്തില്‍ ചാപ്‌റ്റര്‍ ഇരുവര്‍ക്കും പ്രവര്‍ത്തന അനുമതി നല്‍കി. സെക്രട്ടറിക്കു വേണ്‌ടി മിനിട്‌സ്‌ ത്യയാറാക്കുവാനും വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക്‌ നല്‍കുവാനും ജോബി ജോര്‍ജ്‌ സന്നദ്ധത കാട്ടിയെങ്കിലും സെക്രട്ടറി തന്റെ വൈമനസ്യം കാണിച്ചതുകാരണം അദ്ദേഹം തന്നെ ഭാവിയില്‍ റിപ്പോര്‍ട്ടു തയ്യാറാക്കുമെന്ന്‌ ന്യൂസ്‌ മറ്റ്‌ മാധ്യമങ്ങളുമായി പങ്കുവെക്കുമെന്നും മിറ്റംഗില്‍ പറഞ്ഞു. ഒക്ടോബര്‍ 10ന്‌ പ്രസ്സ്‌ക്ലബ്‌ സമ്മേളനം ഫിലദല്‍ഫിയാ ചാപ്‌റ്ററിന്റെ നേതൃത്വത്തില്‍ ഫിലദല്‍ഫിയായില്‍ നടത്താന്‍ തീരുമാനിച്ചു.

കൂടുതല്‍ വിവരങ്ങള്‍ സുധാ കര്‍ത്തായില്‍ നിന്നും ലഭിക്കും.കാതോലിക്കാ ബാവായുടെ ഫിലദല്‍ഫിയാ സന്ദര്‍ശനത്തിന്റെ ഭാഗമായി സെന്റ്‌ തോമസ്‌ ചര്‍ച്ചില്‍ ജൂലൈ 3ന്‌ നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ പ്രസ്‌ക്ലബ്‌ പ്രതിനിധിയായി ജോബി ജോര്‍ജിനെ അപ്പോയിന്റ ്‌ ചെയ്‌തു. ഇവാഞ്‌ജലിക്കല്‍ ചര്‍ച്ച്‌ പുതിയതായിസ്‌ട്രീറ്റ്‌ റോഡില്‍ വാങ്ങിയ ദേവാലയ കൂദാശ ചടങ്ങുകളില്‍ ചാപ്‌റ്റര്‍ സംഘാടകര്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. ദേവാലയ അധികൃതരുടെ ക്ഷണം പ്രസ്സ്‌ അംഗങ്ങളെ സെക്രട്ടറി ഏബ്രഹാം മാത്യു അറിയിച്ചു.സുധാകര്‍ത്താ, ഏബ്രഹാം മാത്യു, നിന്‍സന്റ ്‌ ഇമ്മാനുവേല്‍, ജോര്‍ജ്‌ ഓലിക്കല്‍ അരുണ്‍ കോവാട്ട്‌ ,ജോബി ദോര്‍ജ്‌, ജിജി കോശി,,ജീമോന്‍ ജോര്‍ജ്‌ തുടങ്ങിയവര്‍ മീറ്റിംഗില്‍ പങ്കെടുത്തു. വന്നെത്തിയ ഏവര്‍ക്കും സെക്രട്ടറി നമ്പി പറഞ്ഞു.ഡിന്നറോടെ മീറ്റിംഗ്‌ സമംഗളം പര്യവസാനിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here