getNewsvfImages.php

ന്യൂയോര്‍ക്ക്‌: മാര്‍ തൊമ്മാശ്ലീഹായുടെ നാമത്തില്‍ സ്ഥാപിതമായിട്ടുള്ള യോങ്കേഴ്‌സ്‌ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ ജൂലൈ 4, 5 തിയ്യതികളില്‍ മാര്‍തോമ്മാശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഭക്തിപുരസ്സരം ആഘോഷിച്ചു.

ജൂണ്‍ 28ാം തിയ്യതി വിശുദ്ധ കുര്‍ബ്ബാനയ്‌ക്കുശേഷം വികാരി വെരി. റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്‌ക്കോപ്പാ പെരുന്നാളിന്‌ തുടക്കം കുറിച്ചുകൊണ്ട്‌ കൊടിയേറ്റി. ജൂലൈ 4ാം തിയ്യതി ശനിയാഴ്‌ച വൈകിട്ട്‌ മലങ്കര സഭാ വൈദീക ട്രസ്റ്റി റവ. ഫാ. ഡോ. ജോണ്‍സ്‌ എബ്രഹാം കോനാട്ട്‌ ധ്യാനപ്രസംഗം നടത്തി. 5ാം തിയ്യതി ഞായറാഴ്‌ച ബഹു. കോനാട്ട്‌ അച്ചന്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു. വിശുദ്ധ കുര്‍ബ്ബാനയ്‌ക്കുശേഷം ഷാജി ജോര്‍ജിന്റെ നേതൃത്വത്തില്‍ ചെണ്ടമേളത്തോടെ, പോലീസ്‌ അകമ്പടിയില്‍, ബ്ലോക്ക്‌ ചുറ്റി നടത്തിയ പ്രദക്ഷിണത്തില്‍ പെരുന്നാളില്‍ സംബന്ധിച്ച എല്ലാ വിശ്വാസികളും ഭക്തിപുരസ്സരം പങ്കുകൊണ്ടു.

പെരുന്നാള്‍ കണ്‍വീനര്‍ റോയി എബ്രഹാമിന്റെ നേതൃത്വത്തില്‍ പള്ളിയും പരിസരങ്ങളും കൊടിതോരണങ്ങളാലും, മുത്തുക്കുടകളാലും ഭംഗിയായി വിതാനം ചെയ്‌തിരുന്നു. മിനി കുരുവിളയും മിനി എബ്രഹാമും പള്ളി അകം പുഷ്‌പങ്ങളാല്‍ അലങ്കരിച്ചു.

വികാരി ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്‌കോപ്പാ, സെക്രട്ടറി തോമസ്‌ മാത്യു, ജോയിന്റ്‌ സെക്രട്ടറി ട്രീസാ വെട്ടിച്ചിറ, പെരുന്നാള്‍ കണ്‍വീനര്‍ റോയി എബ്രഹാം എന്നിവര്‍ പെരുന്നാള്‍ ക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി.

ഉച്ചഭക്ഷണത്തിനു ശേഷം ഈ വര്‍ഷത്തെ പെരുന്നാളിന്റെ കൊടിയിറക്കി.

സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിക്കുവേണ്ടി പി.ആര്‍.ഒ. കുരിയാക്കോസ്‌ തര്യന്‍ അറിയിച്ചതാണിത്‌.

 

 

LEAVE A REPLY

Please enter your comment!
Please enter your name here