getPhccoto.php

ഷിക്കാഗോ: ബല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രലില്‍ ദുക്‌റാന തിരുനാളിന്റെ ഭാഗമായി നടത്തപ്പെട്ട `പ്രസുദേന്തി നൈറ്റ്‌’ ഭക്തിനിര്‍ഭരമായ വിശുദ്ധ കര്‍മ്മാദികളോടും, പ്രൗഢഗംഭീരമായ കലാപരിപാടികളോടുംകൂടി വര്‍ണ്ണാഭമായി നടത്തപ്പെട്ടു.

ജൂലൈ നാലിനു ശനിയാഴ്‌ച വൈകുന്നേരം 4.30-നു നടന്ന ആഘോഷമായ ദിവ്യബലിക്ക്‌ രൂപതാ ബിഷപ്പ്‌ അഭിവന്ദ്യ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ മുഖ്യകാര്‍മികത്വം വഹിച്ചു. വിവിധ ഇടവകകളില്‍ നിന്നും, മറ്റ്‌ പ്രദേശങ്ങളില്‍ നിന്നും നിരവധി വൈദീകര്‍ സഹകാര്‍മികരായിരുന്നു.

വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. രൂപതാ ചാന്‍സിലര്‍ റവ.ഡോ.സെബാസ്റ്റ്യന്‍ വേത്താനത്ത്‌ തിരുനാള്‍ സന്ദേശം നല്‍കി. കത്തീഡ്രല്‍ ഗായകസംഘം കുഞ്ഞുമോന്‍ ഇല്ലിക്കലിന്റെ നേതൃത്വത്തില്‍ ഗാനശുശ്രൂഷ നിര്‍വഹിച്ചു. ലദീഞ്ഞിനും, നൊവേനയ്‌ക്കും, നേര്‍ച്ചകാഴ്‌ച സമര്‍പ്പണത്തിനും ശേഷം ദേവാലയത്തിനുള്ളിലെ ചടങ്ങുകള്‍ സമാപിച്ചു.

തുടര്‍ന്ന്‌ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ `കൃപാഞ്‌ജലി -2015′ എന്ന പേരില്‍ നയനമനോഹരങ്ങളായ വിവിധ കലാപരിപാടികളും, സമ്മേളനവും നടന്നു. മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ കലാപരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌തു. മോഹന്‍ സെബാസ്റ്റ്യന്‍, സിമി ജെസ്റ്റോ മണവാളന്‍, ജൂബി വള്ളിക്കളം എന്നിവര്‍ കലാപരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.

വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍, അസി. വികാരി ഫാ. റോയി മൂലേച്ചാലില്‍, പ്രസുദേന്തി വാര്‍ഡ്‌ പ്രതിനിധികളായ സിബി പാറേക്കാട്ടില്‍, പയസ്‌ ഒറ്റപ്ലാക്കല്‍, ലൗലി വില്‍സണ്‍, റ്റീന മത്തായി, വിവിധ കോര്‍ഡിനേറ്റര്‍മാര്‍, കൈക്കാരന്മാരായ പോള്‍ പുളിക്കന്‍, മനീഷ്‌ ജോസഫ്‌, ആന്റണി ഫ്രാന്‍സീസ്‌, ഷാബു മാത്യു, പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ തിരുനാളിന്റെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വമേകി. ജോസ്‌ കടവിലിന്റെ നേതൃത്വത്തിലുള്ള അള്‍ത്താര ശുശ്രൂഷികളുടെ സേവനവും പ്രത്യേകം സ്‌മരണീയമാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here