getNews2Images.php

ഷിക്കാഗോ: ഇല്ലിനോയി സംസ്ഥാന ഗവര്‍ണറും, രണ്ടു പ്രാവശ്യം (1952 ലും 1965-ലും) അമേരിക്കന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടിയുടെ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥിയും, മുന്‍ യു.എസ്‌ അംബാസിഡറുമായിരുന്ന പ്രശസ്‌ത രാഷ്‌ട്രതന്ത്രജ്ഞന്‍ അഡ്‌ലായ്‌ സ്റ്റീവന്‍സന്റെ അമ്പതാം ചരമവര്‍ഷികം ഷിക്കാഗോ സ്റ്റീവന്‍സണ്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്നു. 2015ലൈ 19-നു ഉച്ചയ്‌ക്ക്‌ രണ്ടുമണിക്കാണ്‌ ചടങ്ങ്‌. ദേശീയ സ്‌മാരകമായി മാറിയ സ്റ്റീവന്‍സന്റെ വസതി സ്ഥിതിചെയ്യുന്ന ലേക്ക്‌ കണ്‍ട്രി ഫോറസ്റ്റ്‌ റിസേര്‍വില്‍ നടക്കുന്ന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്‌ ഡോ. അലക്‌സാണ്ടര്‍ കാരയ്‌ക്കല്‍ ആണ്‌.

സ്റ്റീവന്‍സണ്‍ സെന്ററിന്റെ പ്രസിഡന്റ്‌ മിസ്‌. നാന്‍സി സ്റ്റീവന്‍സന്റെ ക്ഷണപ്രകാരം ഷിക്കാഗോയിലെത്തുന്ന ഡോ. കാരയ്‌ക്കല്‍ `Adlai E Stevenson Citizen of the world, His Life and legacy’ എന്ന വിഷയത്തെ ആസ്‌പദമാക്കി മുഖ്യപ്രഭാഷണം നടത്തും. എഴുപതാം വാര്‍ഷികം ആഘോഷിക്കുന്ന ഐക്യരാഷ്‌ട്ര സംഘടനയെക്കുറിച്ചും ഡോ കാരയ്‌ക്കല്‍ പ്രതിപാദിക്കുന്നതാണ്‌. സ്റ്റീവന്‍സണ്‍ സെന്റര്‍ ചെയര്‍മാന്‍ സെനറ്റര്‍ അഡ്‌ലായ്‌ സ്റ്റീവന്‍സണ്‍ 111 ചടങ്ങില്‍ ഡോ. കാരയ്‌ക്കലിനെ പരിചയപ്പെടുത്തുന്നതും ആമുഖ പ്രസംഗം നടത്തുന്നുമാണ്‌.

1980-കളില്‍ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ അമേരിക്കന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിനെക്കുറിച്ച്‌ ഡോക്‌ടറല്‍ ഗവേഷണം നടത്തിയ അലക്‌സാണ്ടര്‍ കാരയ്‌ക്കലിന്‌ 1993 മെയ്‌ മാസത്തില്‍ കാലിഫോര്‍ണിയയില്‍ നടന്ന അമേരിക്കന്‍ ചരിത്ര കോണ്‍ഗ്രസില്‍ ചരിത്രകാരനുള്ള യു.എസ്‌ ഗവണ്‍മെന്റിന്റെ അംഗീകാരം ലഭിച്ചിരുന്നു. മലബാര്‍ സര്‍വകലാശാലയുടെ (ഇന്നത്തെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി) ആദ്യത്തെ പ്രോ-വൈസ്‌ ചാന്‍സലറായും തുടര്‍ന്ന്‌ വൈസ്‌ ചാന്‍സലറായും പ്രവര്‍ത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here