getN1000ewsImages.php

ഷിക്കാഗോ: കണ്ണൂര്‍ രൂപതാ മെത്രാന്‍ അഭിവന്ദ്യ പിതാവ്‌ ഡോ. അലക്‌സ്‌ വടക്കുംതലയ്‌ക്ക്‌ അമേരിക്കന്‍ കൊച്ചിന്‍ ക്ലബ്‌ സ്വീകരണം നല്‍കി. ജൂലൈ 7-ന്‌ വൈകിട്ട്‌ 7 മണിക്ക്‌ മൗണ്ട്‌ പ്രോസ്‌പെക്‌ടസില്‍, രാജു പീറ്റര്‍ ആലപിച്ച ഭക്തിഗാനത്തോടെ ആരംഭിച്ച യോഗത്തില്‍ കൊച്ചിന്‍ ക്ലബ്‌ പ്രസിഡന്റ്‌ ഹെറാള്‍ഡ്‌ ഫിഗുരേദോ അധ്യക്ഷതവഹിച്ചു. ചെയര്‍മാന്‍ ദോസ്‌ ആന്റണി പുത്തന്‍വീട്ടില്‍ ആമുഖ പ്രസംഗം നടത്തുകയും സെക്രട്ടറി ബിജു ഫിലിപ്പ്‌ എടാട്ട്‌ ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും ചെയ്‌തു.

കൊച്ചി മരട്‌ സ്വദേശിയായ തനിക്ക്‌ കൊച്ചിന്‍ ക്ലബ്‌ നല്‍കിയ സ്വീകരണം, ജാതി-മത വ്യത്യാസമില്ലാതെ ഏവരേയും തുറന്ന മനസ്സോടെ സ്വീകരിക്കുന്ന കൊച്ചി നിവാസികളുടെ കൂട്ടായ്‌മയാണെന്നും അതിന്‌ കൊച്ചിന്‍ ക്ലബ്‌ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ബിഷപ്പ്‌ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

ഫാ. പീറ്റര്‍ കുന്നലക്കാട്ട്‌, അഗസ്റ്റിന്‍ കരിങ്കുറ്റി, സണ്ണി വള്ളിക്കളം, ഷെവലിയാര്‍ ആന്‍ഡ്രൂ ചെറിയാന്‍, ലൂയി ചിക്കാഗോ, ജോണ്‍ ഇലക്കാട്ട്‌, ജേക്കബ്‌ ജോണ്‍ കൈപ്പശേരി, അനിയന്‍ ജോര്‍ജ്‌ (ന്യൂജേഴ്‌സി), ബെയ്‌സില്‍ പെരേര, ജെസി റിന്‍സി കുര്യന്‍, ജോയിച്ചന്‍ പുതുക്കുളം (മീഡിയ ജേര്‍ണലിസ്റ്റ്‌), ജോസഫ്‌ ചാമക്കാല, ജെ.എം. രാജു എന്നിവരും ആശംസാ പ്രസംഗം നടത്തി.

പരിപാടിയുടെ വിജയത്തിനായി സൈമണ്‍ ഇലക്കാട്ട്‌, ജോയി കൊല്ലപ്പള്ളി, പോള്‍ കിടങ്ങന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജോര്‍ജ്‌ ഡിസില്‍വ പങ്കെടുത്ത ഏവര്‍ക്കും നന്ദി പറഞ്ഞു.

 getN1000ewsImages.php getNew200sImages.php

LEAVE A REPLY

Please enter your comment!
Please enter your name here