getNewsImammmges.php

ഷിക്കാഗോ: കണ്ണങ്കര ഇടവക്കാരനും, ഇപ്പോള്‍ ഒറീസ്സായിലെ ബാലസോര്‍ രൂപതാധ്യക്ഷനായി സേവനം അനുഷ്ടിക്കുകയും ചെയ്യുന്ന ബിഷപ്പ്‌ മാര്‍ സൈമണ്‍ കായിപ്പുറത്തിന്‌, പ്രവാസികളുടെ പ്രഥമ ക്‌നാനാ!യ കത്തോലിക്കാ ദൈവാലയമായ ഷിക്കാഗോ സേക്രഡ്‌ ഹാര്‍ട്ട്‌ ഫൊറോനായിലേക്കുള്ള പ്രഥമ സന്ദര്‍ശനത്തില്‍, വിശ്വാസികളുടെ നിറസാന്നിധ്യത്തില്‍ സ്വീകരണം നല്‍കി. ജൂലൈ 7 ചൊവ്വാഴ്‌ച 7 മണിക്ക്‌ മാര്‍ സൈമണ്‍ കായിപ്പുറം മുഖ്യകാര്‍മികനും ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തും, അസ്സി. വികാരി റെവ. ഫാ. സുനി പടിഞ്ഞാറേക്കര സഹകാര്‍മികരുമായി വിശുദ്ധ ബലി അര്‍പ്പിച്ചു.

തിരുകര്‍മ്മങ്ങള്‍ക്ക്‌ മധ്യേ നടന്ന വചന സന്ദേശത്തില്‍, എല്ലാ മനുഷ്യരുടെയും പ്രാഥമിക അവകാശങ്ങളായ ആഹാരം, വസ്‌ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയാണ്‌ യേശുക്രിസ്‌തു നല്‍കിയതെന്നും, അതുതന്നെയാണ്‌ സഭ ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്നതെന്നും ഉദാഹണസഹിതം മാര്‍ സൈമണ്‍ കായിപ്പുറം വിശദീകരിച്ചു. വിശുദ്ധ കുര്‍ബാനക്കുശേഷം വികാരി, അസ്സി. വികാരി, പാരീഷ്‌ കൌണ്‍സില്‍ അംഗങ്ങല്‍ എന്നിവര്‍ ചേര്‍ന്ന്‌ ബൊക്കെ നല്‍കി പിതാവിനെ സ്വാഗതം ചെയ്‌തു. തുടര്‍ന്ന്‌ വിശുദ്ധകുര്‍ബാനയില്‍ ബൈബിള്‍ വായിക്കുന്നവര്‍ക്കുവേണ്ടി പ്രത്യേക പരിശീലനം നേടിയവര്‍ക്ക്‌ വേണ്ടിയുള്ള സര്‍ട്ടിഫിക്കേറ്റ്‌ മാര്‍ സൈമണ്‍ കായിപ്പുറം വിതരണം ചെയ്‌തു. ഇതിന്‌ നേത്യുത്വം നല്‍കിയത്‌ റജീനാ മടയനകാവിലാണ്‌. അതിനുശേഷം നടന്ന അനുമോദന സമ്മേളനത്തില്‍, ചരിത്രത്തില്‍ ആദ്യമായി ക്‌നാനായ സഭക്ക്‌ 3 പിതാക്കന്മാരോടൊപ്പം 4 മിഷനറി ബിഷപ്പുമാരുണ്ടെന്നും, ഇത്‌ ദൈവത്തിന്റെ പ്രത്യേക അനുഗ്രഹമാണെന്നും, ഒട്ടുമിക്ക മിഷനറി പ്രവര്‍ത്തനങ്ങളിലും ക്‌നാനായക്കാര്‍ നേത്രുത്വസ്ഥാനത്തുണ്ടെന്നും, ഭാരതസഭയില്‍ നിന്നും ഏറ്റവും കൂടുതല്‍ മിഷിനറിമാരുള്ള രൂപത കോട്ടയം അതിരൂപതയാണെന്നും, മാര്‍ സൈമണ്‍ ബിഷപ്പ്‌ ആയതിനുശേഷം അമേരിക്കന്‍ ഐക്യനാടുകളിലേക്കുള്ള പ്രഥമ സന്ദര്‍ശനത്തില്‍, നമ്മുടെ ഫൊറോനാ സന്ദര്‍ശിച്ചത്‌ അനുഗ്രഹപ്രഥമായിരുന്നെന്നും സ്വാഗതപ്രസംഗത്തില്‍ ബഹുമാനപ്പെട്ട മുത്തോലത്തച്ചന്‍ അനുസ്‌മരിപ്പിച്ചു. തുടര്‍ന്ന്‌ പിതാവ്‌ ഒറീസ്സായിലെ ഇപ്പോഴത്തെ മിഷനറി പ്രവര്‍ത്തനത്തെപ്പറ്റിയും, തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രാര്‍ത്ഥനയും, സഹായവും, സഹകരണങ്ങളും അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു, അതിനുശേഷം മാര്‍ സൈമണ്‍ കായിപ്പുറം എല്ലാവരുമായി സൌഹ്യുദം പങ്കിടുകയും, എല്ലാ ചോദ്യങ്ങള്‍ക്കും സംശങ്ങള്‍ക്കും ഉത്തരം നല്‍കുകയും ചെയ്‌തു. അസ്സി. വികാരി റെവ. ഫാ. സുനി പടിഞ്ഞാറേക്കര, നമ്മുടെ ഫൊറോനാ സന്ദര്‍ശിക്കുകയും വിശുദ്ധ ബലി അര്‍പ്പിച്ച്‌ പ്രാര്‍ത്ഥിക്കുകയും ചെയ്‌ത ബഹുമാനപ്പെട്ട ബിഷപ്പ്‌ മാര്‍ കായിപ്പുരത്തിന്‌ പ്രത്യേകം ക്യതജ്ഞത അര്‍പ്പിച്ചു.

വുമെന്‍സ്‌ മിനിസ്‌ടിയുടെ നേത്ര്യുത്വത്തില്‍, പങ്കെടുത്ത എല്ലാവര്‍ക്കും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. കൈക്കാരന്മാരായ തോമസ്‌ നെടുവാമ്പുഴ, ജോര്‍ജ്‌ പുല്ലോര്‍കുന്നേല്‍, ഫിലിപ്‌ പുത്തെന്‍പുരയില്‍, ജിമ്മി മുകളേല്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക്‌ നേത്രുത്വം നല്‍കി. പിതാവിന്റെ ഈ സന്ദര്‍ശനം ഇടവകാംഗങ്ങള്‍ക്ക്‌ മിഷിനറികളെപ്പറ്റി കൂടുതല്‍ അറിയുവാനും, മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ തല്‌പരരാകുവാനും പ്രചോദനമായിയെന്നും ഏവരും അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here