thalapoli.jpeg.image.784.410 (1)

ബഫലോ∙ ഇന്ത്യൻ സാംസ്കാരിക തനിമയിൽ നടത്തപ്പെട്ട ദക്ഷിണേന്ത്യൻ സഭാജനങ്ങളുടെ (സിഎസ്ഐ സഭ) വർണ്ണപ്പകിട്ടാർന്ന ഘോഷയാത്ര ബഫലോ നഗരത്തിലൂടെ നീങ്ങിയപ്പോൾ നഗരവാസികൾക്ക് അതൊരു പുതിയ അനുഭവമായിരുന്നു. ചെണ്ടമേളത്തെ അനുകരിച്ചു ചുവടുകൾ വച്ച് നീങ്ങിയ യുവതലമുറയും വിവിധ വർണങ്ങളിൽ നിരനിരയായി നീങ്ങിയ മുത്തുക്കുടകളും നാടൻ സാരികളണിഞ്ഞു താലപ്പോലിയുമേന്തി ചിട്ടയോടെ നടന്ന സ്ത്രീജന സഖ്യാംഗങ്ങളും ഇതര വാദ്യഘോഷങ്ങളും അക്ഷരാർത്ഥത്തിൽ ബഫലോ കണ്‍വൻഷൻ പ്രദേശത്തെ ഒരു തെന്നിന്ത്യൻനഗരമാക്കി മാറ്റി.

ഘോഷയാത്രക്ക്‌ ദക്ഷിണേന്ത്യസഭയുടെ (സിഎസ്ഐ) പരമാധ്യക്ഷനായ മോഡറേറ്റർ മോസ്റ്റ്‌ റവ ഡോ. ജി.ദൈ വാശീർവാദം, ഡെപ്യൂട്ടി മോഡറേറ്റർ റൈറ്റ് റവ തോമസ്‌ കെ. ഉമ്മൻ, സൗത്ത് കേരള ഭദ്രാസന ബിഷപ്പ് റൈറ്റ് റവ ധർമ്മരാജ് രസാലം, രായല്സീമ ഭദ്രാസന ബിഷപ്പ് റൈറ്റ് റവ ദേവ പ്രസാദ റാവു, ഈസ്റ്റ്‌ കേരള ഭദ്രാസന ബിഷപ്പ് റൈറ്റ് റവ ഡോ കെ ജി ദാനിയേൽ, സിനഡ് ട്രഷറാർ അഡ്വ. റോബർട്ട്‌ ബ്രൂസ് എന്നിവരോപ്പം നോർത്ത് അമേരിക്കൻ കോണ്‍ഫറൻസ് നേതാക്കളായ റവ. സാമുവേൽ ഉമ്മൻ, മാത്യു ജോഷ്വ, തോമസ്‌ ടി. ഉമ്മൻ, ജോർജ് ടി മാത്യൂ, ടിം കിണറ്റുകര, അലക്സ്‌ ചാണ്ടി, ജോർജ് ഡേവിഡ്‌, കെ ഐ ജോർജ്, തോമസ്‌ ദാനിയേൽ തുടങ്ങിയവരും ഒട്ടേറെ വൈദികരും, നേതൃത്വം നൽകി. ജൂലൈ 2 മുതൽ ആരംഭിച്ച സിഎസ്ഐ കോണ്‍ഫറൻസ്  ജൂലൈ 5നു സമാപിച്ചു.

 

csi.jpeg.image.784.410

LEAVE A REPLY

Please enter your comment!
Please enter your name here