ഷിക്കാഗോ∙ ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയം സ്ഥാപിതമായതിന്റെ 5-ാം വാർഷികം ആഘോഷപൂർവ്വം കൊണ്ടാടി. ജൂലൈ 19നു ഞായറാഴ്ച രാവിലെ 10നു നടന്ന കൃതഞ്ജതാ ബലിയിൽ റവ.ഫാ.തോമസ് മുളവനാൽ മുഖ്യകാർമികനും റവ.ഫാ.സുനി പടിഞ്ഞാറേക്കര സഹകർമ്മികനുമായിരുന്നു. മുളവനാലച്ചൻ കുർബാന മധ്യേയുള്ള തന്റെ വചന സന്ദേശത്തിൽ കഴിഞ്ഞ 5 വർഷക്കാലം കൊണ്ട് ക്നാനായ സമുദായ അംഗങ്ങൾക്കിടയിൽ ദേവീക ചൈതന്യം ഏറെ പടുത്തുയർത്തുന്നതിനും, അതുവഴി ആത്മീയ ചൈതന്യം കുടുംബങ്ങളിൽ കൂടുതൽ വളരുന്നതിനും, മാതാവിന്റെ മാധ്യസ്ഥം വഴി കൂടുതൽ അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനും ദേവാലയം വഴി സാധ്യമായി എന്നു പറഞ്ഞു.

വിശുദ്ധ കുർബാനക്കുശേഷം പാരീഷ്ഹാളില്‍ നടന്ന കൂടാരയോഗങ്ങളുടെ മത്സരത്തിൽ ഒന്നാം സമ്മാനമായ സ്റ്റീഫൻ കിഴക്കേറ്റു സ്പോൺസര്‍ ചെയ്ത ചാക്കോ കിഴക്കേറ്റു മെമ്മോറിയൽ ട്രോഫിയും ,കാഷ് അവാർഡും സെന്റ് ആന്റണി കൂടാരയോഗം കരസ്ഥമാക്കി. ഷാജി എടാട് സ്പോൺസർ ചെയ്ത രണ്ടാം സമ്മാനമായ ഫിലിപ്പ്് എടാട് മെമ്മോറിയൽ ട്രോഫിയും ,കാഷ് അവാർഡും സെന്റ് ജയിംസ് കൂടാരയോഗം കരസ്ഥമാക്കി. മത്സരങ്ങൾക്ക് ഫാ.സുനി പടിഞ്ഞാറേക്കര, ജയിംസ് മഞ്ഞാങ്കൽ, മനോജ് വഞ്ചിയിൽ, ജോണിക്കുട്ടി പിള്ളവീട്ടിൽ എന്നിവർ നേതൃത്വം നൽകി. മത്സരങ്ങള്‍ക്കുശേഷം നടന്ന സ്നേഹവിരുന്നിൽ എല്ലാവരും പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here