മിസ്സിസ്സാഗാ∙ നൂപുര സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസിന്റെ ആഭിമുഖ്യത്തിൽ കുച്ചിപ്പുടിയിൽ അഞ്ച് ദിന നൃത്ത ശിൽപശാല സംഘടിപ്പിക്കുന്നു. ടൊറോന്റോ മലയാളി സമാജത്തിന്റെ മിസ്സിസ്സാഗായിലുള്ള സെന്ററിൽ സെപ്റ്റംബർ 21 മുതൽ 26 വരെയാണ് ശില്പശാല. ഇന്ത്യയിൽ നിന്നുമുള്ള പ്രമുഖ കുച്ചിപ്പുടി നർത്തകരായ വൈജയന്തി കാശിയും പ്രതീക്ഷാ കാശിയുമാണ് ശിൽപശാലക്ക് നേതൃത്വം നൽകുന്നത്.

കർണ്ണാടക സംഗീത -നൃത്ത അക്കാദമി മുൻ ചെയർപേഴ്സണും കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാര ജേതാവുമായ വൈജയന്തി കാശി, ദൂർദർശൻ കേന്ദ്രത്തിലെ ഉന്നത റാങ്കിംഗിലുള്ള ഒരു കലാകാരിയാണ് .ആര്യഭട്ട ഇന്റർനാഷണൽ അവാർഡ് , കലാഭാരതി യുവ പ്രതിഭാ അവാർഡ് , നാട്യവേദ അവാർഡ് തുടങ്ങിയ നിരവധി അവാർഡുകൾ സ്വായത്തമാക്കിയ പ്രതീക്ഷാ കാശി, “നളന്ദ നൃത്ത്യ നിപുണ”, “നൃത്ത ജ്യോതി ” തുടങ്ങിയ പട്ടങ്ങളും നേടിയിട്ടുണ്ട്.

“കുച്ചിപ്പുടിയിൽ ഇത്രയേറെ ആധികാരികതയും നൈപുണ്യവുമുള്ള ഇവർ നടത്തുന്ന നൃത്തശിൽപ്പശാലയിൽ ഇവിടുത്തെ കുട്ടികൾക്ക് പങ്കെടുക്കാനാവുന്നത് തന്നെ ഒരു വലിയ ഭാഗ്യമാണ്.” അതിനാൽ നൃത്തത്തെ സ്നേഹിക്കുന്ന എല്ലാവരും ഈ ശിൽപ്പശാലയിൽ പങ്കെടുക്കണമെന്ന് സംഘാടകയും നർത്തകിയുമായ ഗായത്രിവിജയകുമാർ അഭ്യർത്ഥിച്ചു . ശില്പശാലയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് അവർ പഠിച്ച നൃത്തം സ്റ്റേജിൽ അവതരിപ്പിക്കാൻ സംഘാടകർ പിന്നീട് അവസരം നൽകും.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും നൂപുര സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസിന്റെ ഡയറക്ടർ ഗായത്രി വിജയകുമാറുമായി 416.500.4681 എന്ന നമ്പരിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here