ഫ്ലോറിഡ∙ ഒർലാന്റോ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തിൽ ദൈവമാതാവിന്റെ വാങ്ങിപ്പ്പ്പെരുന്നാള്‍ ആഗസ്റ്റ്‌ 15,16 തീയതികളിൽ ആചരിക്കുന്നു . 16 -ാം തീയതി ‍ ശനിയാഴ്ച 6 .30-നു സന്ധ്യാ നമസ്കാരവും തുടർന്ന് നടക്കുന്ന  ധ്യാനപ്രസംഗത്തിനു ഫാ.സഖറിയ നൈനാൻ (സഖേർ അച്ഛൻ) മാർ ബസേലിയോസ് ദയറ, ഞാലിയാകുഴി, കോട്ടയം, നേതൃത്വം നൽകും. 16 -ാം തീയതി ഞായറാഴ്ച രാവിലെ 9.00-ക്ക് പ്രഭാത നമസ്കാരവും വി. കുര്‍ബ്ബാനയും, തുടർന്ന് ഭക്തിനിര്‍ഭരമായ റാസയും, ധൂപപ്രാര്‍ത്ഥനയും, ആശീര്‍വാദവും, നേര്‍ച്ചവിളമ്പും നടക്കും . ഈ വർഷത്തെ പെരുന്നാൾ ശുശ്രൂഷകൾക്ക് ഫാ.സഖറിയ നൈനാൻ, ഇടവക വികാരി ഫാ ജോണ്‍സണ്‍ പുഞ്ചക്കോണം എന്നിവർ നേതൃത്വം നൽകും.

പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയിൽ അഭയം തേടുവാനും, അനുഗ്രഹം പ്രാപിക്കുവാനും, പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കുകൊള്ളുവാനും ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം, വൈസ് പ്രസിടണ്ട് ഡോ. അലക്സ്‌ അലക്സാണ്ടർ, ട്രസ്റി കുര്യൻ സഖറിയ, സെക്രട്ടറി വിൻസി വർഗീസ്‌ എന്നിവർ അറിയിച്ചു. Fr.Johnson Punchakonam, Vicar:  770-310-9050 Dr.Alex Alexander:407-299-8136 Mr. Kurian Zachariah(407) 758-3647 Mrs. Vincy Varghese (407) 517-8870 www.stmarysorlando.com

LEAVE A REPLY

Please enter your comment!
Please enter your name here