ടൊറന്റോ∙ ബ്രാംപ്റ്റണ്‍ ഗുരുവായൂരപ്പൻ ക്ഷേത്രവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന വിവിധ കമ്യൂണിറ്റി വിഭാഗങ്ങളുടെ കൂട്ടായ്മ ആയ ഫ്രെണ്ടസ് ഓഫ് ഗുരുവായൂരപ്പൻ ക്ഷേത്രവും കാനഡയിലെ കാൻസർ റിസേർച്ച് സ്ഥാപനം ആയ ടെറി ഫോക്സ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച കമ്യൂണിറ്റി വാക്ക് വൻ വിജയം ആയിരുന്നു എന്ന് സംഘാടകർ അറിയിച്ചു. ജൂലായ്‌ 25 ശനിയാഴ്ച ബ്രാംപ്റ്റണ്‍ സിറ്റിഹാളിൽ നിന്നും ആരംഭിച്ച റാലി ഷോണ്‍ സേവ്യർ, കാത്തലിക് സ്കൂൾ ബോർഡ് ട്രസ്റ്റി ഉദ്ഘാടനം ചെയ്തു.

ചെറിയ പ്രായത്തിലെ തന്നെ കുട്ടികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിന്നും ,റിസേർച്ച് ആവശ്യങ്ങൾക്കായി തുക കണ്ടെത്തുന്നതിനു ഫൌണ്ടേഷനെ സഹായിക്കുന്നതിനും വേണ്ടിയാണ് ഇതുപോലൊരു റാലി സംഘടിപ്പിച്ചത് എന്ന് സംഘാടകർ ആയ ബാലു ഞാലെലിൽ, റിലീജിയസ് കമ്മിറ്റി, ജയശങ്കർ പിള്ള, ഇവൻറ് കോർഡിനേറ്റർ,ടെറി ഫോക്സ് ഫൗണ്ടെഷൻ എന്നിവർ അറിയിച്ചു. റാലിയെ അനുമോദിക്കുന്നതിനായി ഓർമ, കല, ഓം കാനഡ,ഖൽസ സിക്ക് കമ്യൂണിറ്റി, എ ടി എൻ ടെലിവിഷൻ, ജയ്‌ ഹിന്ദ്‌ വാർത്ത എന്നിവയുടെ പ്രതിനിധികൾ സംബന്ധിച്ചു.

കേജ് പാർക്കിൽ നടന്ന സമാപന യോഗത്തിൽ ഷോണ്‍ സേവ്യർ, ഡോ .കുട്ടി എന്നിവർ റാലിയിൽ പങ്കെടുത്ത കുട്ടികൾകും വൊളൻഡിയർമാർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പരിപാടിയുടെ സാങ്കേതിക നടത്തിപ്പുകൾക്കായി സഹായിച്ച മനോജ്‌ കരാത്ത (രീമാക്സ് റിയൽറ്റി)യ്ക്ക് സംഘാടകർ നന്ദി അറിയിച്ചു. രണ്ടു മണിക്കൂർ നീണ്ടു നിന്ന പരിപാടിയിലൂടെ 450 ഡോളർ സംഭാവനയായി സ്വീകരിക്കുകയും പിരിച്ചെടുത്ത മുഴുവൻ തുകയും ടെറിഫോക്സ് ഫൗണ്ടേഷന്റെ പേരിൽ നിക്ഷേപിക്കുകയും ചെയ്തു. സെപ്റ്റംബർ 20 നു നടക്കുന്ന ഇവന്റിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർക്ക് പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്

LEAVE A REPLY

Please enter your comment!
Please enter your name here