ന്യൂയോർക്ക്‌ ∙ ഓഗസ്റ്റ്‌ 21നും 22നും ഷിക്കാഗോയില്‍ നടക്കുന്ന ഐഎന്‍ഒസി- ഐയുഎസ്‌എ കേരളാ ചാപ്‌റ്ററിന്റെ ദേശീയ കണ്‍വന്‍ഷനിൽ ന്യൂയോർക്കിൽ നിന്ന് അൻപതിൽ അധികം പ്രതിനിധികൾ പങ്കെടുക്കും എന്ന് ഐഎന്‍ഒസി ന്യൂയോർക്ക്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജോയി ഇട്ടൻ അറിയിച്ചു. എല്ലാ കോണ്‍ഗ്രസ്‌ അനുഭാവികളും ഒത്തൊരുമിച്ചു പ്രവർത്തിക്കേണ്ടതിന്റെ  ആവശ്യകതയും ജോയി ഇട്ടൻ എടുത്തു പറഞ്ഞു. എല്ലാ കോണ്‍ഗ്രസ്‌ അനുഭാവികളെയും ഒരു കുടക്കീഴിൽ കൊണ്ടുവരാനും അവർക്ക് ഒത്തൊരുമിക്കാനും ഉള്ള ഒരുവേദി ആണ് ഈ കണ്‍വൻഷൻ എന്നും ജോയി ഇട്ടൻ അഭിപ്രായപ്പെട്ടു.

ഓഗസ്റ്റ്‌ 21 വെള്ളിയാഴ്‌ച വൈകിട്ട്‌ 5.30ന്‌ സിറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ കണ്‍വന്‍ഷന്റെ ഉദ്‌ഘാടനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ നിര്‍വഹിക്കും. കേരളത്തിലേയും അമേരിക്കയിലേയും മറ്റും പ്രമുഖരായ രാഷ്‌ട്രീയ നേതാക്കള്‍ പങ്കെടുക്കുന്ന പ്രസ്‌തുത കണ്‍വന്‍ഷന്റെ വിപുലമായ വിജയത്തിനായി നിരവധി കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.   ഐഎൻഒസി ന്യൂയോർക്ക്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജോയി ഇട്ടന്റെ അധ്യഷതയിൽ കൂടിയ യോഗത്തിൽ ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്‌, ട്രഷറർ സജി എബ്രഹാം, റവ.ഡോ. വര്‍ഗീസ്‌ എബ്രഹാം, ചാക്കോ കൊയികലെത്ത്, ചാപ്‌റ്റര്‍ സെക്രട്ടറി വര്‍ഗീസ്‌ ജോസഫ്‌, ട്രഷറർ ശ്രീകുമാർ ഉണ്ണിത്താൻ, വൈസ് പ്രസിഡന്റ്‌ വര്‍ഗീസ്‌ രാജൻ, ഫിലിപ്പ് ചാക്കോ, ഏബ്രഹാം പുത്തൻശേരിൽ, വര്‍ഗീസ്‌ വര്‍ഗീസ്‌,കുര്യൻ പോൾ, രാജൻ ടി.ജേക്കബ്‌, പൗലോസ്‌ വർക്കി, തോമസ്‌ ജോണ്‍ തുടങ്ങിയവർ പങ്കെടുത്തു.

അനുപം രാധാകൃഷ്‌ണന്റെ നേതൃത്വത്തിൽ അണിയിച്ചൊരുക്കുന്ന  മാഗസിനു വേണ്ട സഹായ സഹകരണം ചെയ്യുവാനും യോഗം തീരുമാനിച്ചു . ന്യൂയോർക്കിലും പരിസരങ്ങളിലുമുള്ള എല്ലാ കോണ്‍ഗ്രസ്‌, യുഡിഎഫ്‌ അനുഭാവികളേയും, സുഹൃത്തുക്കളേയും സാദരം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here