1440136747_a4

 

ഹൂസ്റ്റണ്‍: `മഹിമ ഇന്ത്യന്‍ ബിസ്‌ട്രോ’ 2015-ലെ ഫേര്‍ട്ട്‌ ബെന്റ്‌ കൗണ്ടി ക്ലീന്‍ റെസ്റ്റോറന്റ്‌ അവാര്‍ഡ്‌ കരസ്ഥമാക്കിയിരിക്കുന്നു. തുടര്‍ച്ചയായി നാലാം തവണയാണ്‌ മഹിമ ഈ അവാര്‍ഡ്‌ നേടുന്നത്‌. നാവില്‍ കൊതിയൂറുന്ന രുചിഭേദങ്ങളുടെ വൈവിധ്യമാര്‍ന്ന ഭക്ഷ്യശേഖരമാണ്‌ ഈ സ്ഥാപനം ഉപഭോക്താക്കള്‍ക്ക്‌ നല്‍കുന്നത്‌. പ്രവാസി മലയാളികള്‍ക്ക്‌ ഗൃഹാതുരത്വമുണര്‍ത്തുന്ന വിവിധ ഭക്ഷണങ്ങള്‍ ഒരുക്കിയിരിക്കുന്ന മഹിമ ഇന്ത്യന്‍ ബിസ്‌ട്രോ ഹൂസ്റ്റണില്‍ മിസോറി സിറ്റിയിലെ എഫ്‌.എം 1092-ല്‍ പ്രവര്‍ത്തിച്ചുവരുന്നു. സിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ മേയര്‍ അലന്‍ ഓവന്‍, കൗണ്‍സില്‍ മെമ്പേഴ്‌സ്‌ എന്നിവരുടെ സാന്നിധ്യത്തില്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ എലീന ഏബ്രഹാമില്‍ നിന്ന്‌ ഉടമ സിബി പൗലോസ്‌ അവാര്‍ഡ്‌ സ്വീകരിച്ചു. ഹോട്ടല്‍ മാനേജ്‌മെന്റ്‌ രംഗത്ത്‌ രണ്ടു പതിറ്റാണ്ടിന്റെ വിജയഗാഥയാണ്‌ ഇദ്ദേഹത്തിന്‌ പറയുവാനുള്ളത്‌. മഹിമ ഇന്ത്യന്‍ ബിസ്‌ട്രോ എന്ന പേരില്‍ റെസ്റ്റോറന്റിന്‌ പ്രാരംഭം കുറിച്ചതുമുതല്‍ അവാര്‍ഡുകള്‍ ഒരു തടര്‍ക്കഥപോലെ തനിക്കുതന്നെ ലഭ്യമാകുന്നതില്‍ അതീവ സന്തോഷമാണുള്ളതെന്ന്‌ പെരുമ്പാവൂര്‍ സ്വദേശിയായ റെസ്റ്റോറന്റ്‌ ഉടമ ലേഖകനോട്‌ പറയുകയുണ്ടായി.

 

നാലു തവണ സ്ഥിരമായ അവാര്‍ഡിന്‌ അര്‍ഹനായ മിസോറി സിറ്റിയിലെ ഏക ഇന്ത്യക്കാരനും മലയാളിയുമാണ്‌ സിബി. ശുചിത്വ പരിപാലന കാര്യത്തില്‍ ഈ സ്ഥാപനം നിരന്തര ജാഗ്രത പുലര്‍ത്തുന്നതില്‍ ഇന്‍സ്‌പെക്‌ടര്‍ എലീന ഏബ്രാഹം പ്രത്യേകം അഭിനന്ദിച്ചു. ഭര്‍ത്താവിന്റെ ബിസിനസില്‍ കൂടുതല്‍ സഹായിക്കുവാനും, ഏറെ ശുചിത്വമുള്ളതും രുചികരവുമായ ഭക്ഷണസാധനങ്ങള്‍ ലഭ്യമാക്കുന്നതിനുമായി തന്റെ അവധി ദിനങ്ങളില്‍ നേഴ്‌സ്‌ പ്രാക്‌ടീഷണറായ ഭാര്യ ദീപയും ഒപ്പമുണ്ട്‌. വിദ്യാര്‍ത്ഥികളായ മക്കള്‍ മീവല്‍, നോയല്‍ എന്നിവരും പിതാവിന്റെ ഉയര്‍ച്ചയില്‍ സന്തോഷിക്കുന്നു. തനിക്ക്‌ ലഭിച്ച അവാര്‍ഡിന്‌ ദൈവത്തിന്‌ നന്ദിയര്‍പ്പിച്ച്‌, കൂടുതല്‍ മലയാളി വിഭവങ്ങള്‍ ഒരുക്കുന്നതിലും, കേറ്ററിംഗിലും ശ്രദ്ധ ചെലുത്താനാണ്‌ സിബി ആഗ്രഹിക്കുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here