1440238185_a1

 

കേരളത്തിലെ ആദ്യത്തെ മെഗാ ചര്‍ച്ചുകളില്‍ ഒന്നായ കൊച്ചി ബ്ലസിംഗ്‌ സെന്ററിന്റെ (Cochin Blessing Center) സ്ഥാപക പാസ്റ്ററും, ലോകമെങ്ങുമുള്ള മലയാളികള്‍ക്ക്‌ `ബ്ലെസിംഗ്‌ ടുഡേ’ (Blessing Today) ടിവി പ്രോഗ്രാമിലൂടെയും, ബ്ലെസിംഗ്‌ ഫെസ്റ്റിവല്‍സിലൂടെയും സുപരിചിതരായ ബ്രദര്‍ ഡാമിയനും, സിസ്റ്റര്‍ ക്ഷമ ഡാമിയനും രണ്ടാഴ്‌ചത്തെ ഹ്രസ്വ സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തുന്നു. സെപ്‌റ്റംബര്‍ 11 മുതല്‍ 13 വരെ കാലിഫോര്‍ണിയയിലെ പ്രമുഖ നഗരങ്ങളായ സാന്‍ഡിയാഗോ, സാന്‍ഹുസെയിലും, സെപ്‌റ്റംബര്‍ 19-ന്‌ ന്യൂയോര്‍ക്കിലും, സെപ്‌റ്റംബര്‍ 20-ന്‌ ഫിലാഡല്‍ഫിയയിലും നടക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ ബ്രദര്‍ ഡാമിയനും, സിസ്റ്റര്‍ ക്ഷമ ഡാമിയനും ദൈവവചനം ശുശ്രൂഷിക്കുന്നതും, രോഗികള്‍, വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്‍ എന്നിവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതും ആണ്‌. ബ്രദര്‍ ഡാമിയനേയും, സിസ്റ്റര്‍ ക്ഷമ ഡാമിയനേയും നേരില്‍ കാണുവാനും പ്രാര്‍ത്ഥിക്കുവാനും പ്രത്യേക അവസരങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്‌. സെപ്‌റ്റംബര്‍ 23-ന്‌ ദുബായിലും, സെപ്‌റ്റംബര്‍ 24-ന്‌ ഷാര്‍ജയിലും ബ്രദര്‍ ഡാമിയനും, സിസ്റ്റര്‍ ക്ഷമ ഡാമിയനും ദൈവവചനം ശുശ്രൂഷിക്കുന്നതാണ്‌. ജാതിമതസഭാ വ്യത്യാസമെന്യേ ഏവര്‍ക്കും സ്വാഗതം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.blessingtoday.tv www.themasterministries.org

LEAVE A REPLY

Please enter your comment!
Please enter your name here