Shown: Democratic presidential nominee, Sen. Barack Obama, during a campaign rally at the Colorado School of Mines in Golden, Colo., Tuesday, Sept. 16, 2008.  Credit: (Damon Winter / The New York Times)

യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തുമെന്ന വാര്‍ത്തകള്‍ക്ക് സ്ഥിരീകരണം നല്‍കാനാവില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഇരുവരും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ രംഗത്തെത്തിയത്. ഒക്‌ടോബറില്‍ ഇരുവരും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തുമെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമൊന്നുമായിട്ടില്ലെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here