getP33hoto.php

 

ചിക്കാഗോ: കോട്ടയം ജില്ലയിലെ,മാഞ്ഞൂര്‍,കുറുമുള്ളൂര്‍,കോതനല്ലൂര്‍,കുറുപ്പന്തറ പ്രദേശത്തു നിന്ന്‌ വന്നവരും കൂടാതെ ഈ പ്രദേശങ്ങളില്‍ നിന്ന്‌ വിവാഹം കഴിക്കപ്പെട്ടു, ചിക്കാഗോ പ്രദേശത്ത്‌ വസിക്കുന്ന പ്രവാസികള്‍ എല്ലാ വര്‍ഷവും നടത്തി വരുന്ന മാഞ്ഞൂര്‍ സംഗമം ഈ വര്‍ഷവും അതി ഗംഭീരമായി നടന്നു.ഓഗസ്റ്റ്‌ 22 നു സ്‌കോക്കിയിലുള്ള ഡൊണാള്‍ഡ്‌ ലയണ്‍ പാര്‍ക്കില്‍ വെച്ച്‌ രാവിലെ പത്തരയോടു കൂടി പരിപാടികള്‍ക്‌ തുടക്കം കുറിച്ചു.ചാമക്കാല സ്വദേശിയും, ഈ സംഗമത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയുമായ ശ്രീമാന്‍ മത്തായി തെക്കേപറമ്പില്‍ പിക്‌നിക്‌ ഉദ്‌ഘാടനം ചെയ്‌തു.

അനുഗ്രഹതീയമായ കാലാവസ്ഥയും രുചികരമായ ഭക്ഷണവും പിക്‌നിക്കിന്റെ ആവേശം കൂട്ടി. യുവതി യുവാക്കളുടെയും,പുരുഷന്മാരുടെയും ആവേശഭരിതമായ വോളിബോള്‍ മത്സരം ഏവരുടെയും മനം കവര്‌ന്നു.പ്രായം തിരിച്ചുള്ള ഓട്ട മത്സരം,കസേര കളി,കാന്‌ ഡി പിക്കിംഗ്‌ തുടങ്ങിയ വിവിധ കായിക മത്സരങ്ങള്‍ നടന്നു.പുര്‌ഷന്മാരും സ്‌ത്രീകളും ഒരുമിച്ച്‌ നടത്തിയ നംബര്‍ ഗെയിം എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി.ഇതിന്‌ നേതൃത്വം നല്‌കിയ സജി പൂത്രുകയില്‍ ഏവരുടെയും പ്രശംസ ആകര്‍ഷിച്ചു.യുവതി യുവാക്കളുടെ കൂടുതലായുള്ള സാന്നിധ്യം മാഞ്ഞൂര്‍ സംഗമത്തിന്റെ മറ്റൊരു സവിശേഷത ആയിരുന്നു.തുടക്കം മുതല്‍ സുലഭമായി ലഭിച്ച വിവിധതരം ഭക്ഷണപദാര്‍ത്ഥങ്ങള്‍,ബാര്‍ബിയ്‌ക്കു ഏവരും യഥേഷ്ടം ആസ്വദിച്ചു.

വിജയകരമായി അവസാനിച്ച മാഞ്ഞൂര്‍ സംഗമത്തിന്‌ നേതൃത്വം നല്‌കിയത്‌ സൈമണ്‍ കട്ടപ്പുറം, തോമസ്‌ ഐക്കരപറബില്‍,സിറിള്‍ കട്ടപ്പുറം,ജോബ്‌ മാക്കീല്‍,സാബു കട്ടപ്പുറം, ഷാജി പഴൂപറമ്പില്‍, ജോബി ചാക്കോ തുടങ്ങിയവര്‍ ആണ്‌.അടുത്ത വര്‍ഷത്തെ ഭാരവാഹികളായി അനീഷ്‌ കല്ലുടിക്കില്‍,ഹരിദാസ്‌ കോതനല്ലൂര്‍,ഷാജി മാടവന,ടോമി വള്ളിപറമ്പില്‍,ജോബി കുഴിപറമ്പില്‍,ടാജി പാരേട്ട്‌ തുടങ്ങിയവരെ യോഗം തിരഞ്ഞെടുത്തു. രാത്രി എട്ടു മണിയോട്‌ കൂടി ഈ വര്‍ഷത്തെ മാഞ്ഞൂര്‍ സംഗമത്തിന്റെ തിരശീല വീണു. ഷാജി പഴൂപറമ്പില്‍ അറിയിച്ചതാണിത്‌.

LEAVE A REPLY

Please enter your comment!
Please enter your name here