ഷിക്കാഗോ∙ സെപ്റ്റംബർ 12 ശനിയാഴ്ച ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ നടത്തുന്ന പ്രഥമ ബൈബിൾ കലോത്സവത്തോടനുബന്ധിച്ചുള്ള ഏഞ്ചൽ‌സ് മീറ്റിന്റെ ക്രമീകരണങ്ങൾ പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിക്കുന്നു.

jaya-kulangara

അന്നേ ദിവസം രാവിലെ 9ന്  അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ടിൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടുന്ന വിശുദ്ധ ബലി മധ്യേയാണ് ഏഞ്ചൽ‌സ് മീറ്റ് നടത്തപ്പെടുന്നത്. വിശ്വാസത്തിൽ വളർന്നുവരുന്ന ഫൊറോനായിലെ കുട്ടികൾക്ക് തീർച്ചയായും ഈ ഏഞ്ചൽ‌സ് മീറ്റ് ഒരു പുതിയ അനുഭവമായിരിക്കുമെന്ന് വികാരി ജനറൽ മോൺ. തോമസ് മുളവനാൽ അറിയിച്ചു.

regina

വിശുദ്ധകുർബാനയിൽ അഭിവന്ദ്യ പിതാവിനോടും മറ്റ് വൈദികരോടും ഒപ്പം വെള്ള വസ്ത്രത്തിൽ അണിനിരന്ന്, ഫൊറാനായിലെ എല്ലാ ഇടവകയിലേയും, മിഷനുകളിലേയും കുട്ടികൾ തങ്ങളുടെ വിശ്വാസവും, ഐക്യവും, തനിമയും വിളിച്ചോതും.

sheeba

തങ്ങളുടെ വിശ്വാസം ഊട്ടിവളർത്തുവാനും, സമുദായത്തിൽ അഭിമാനം കൊള്ളുവാനും, നമ്മുടെ കുട്ടികൾക്ക് ഈ ഏഞ്ചൽ‌സ് മീറ്റ് പ്രചോദനം ചെയ്യുമെന്ന് ഫൊറോനാ അസ്സി. വികാരി ഫാദർ സുനി പടിഞ്ഞാറേക്കര അഭിപ്രായപ്പെട്ടു.

lissy

ഏഞ്ചൽ‌സ് മീറ്റിൽ പങ്കെടുന്ന മുഴുവൻ കുട്ടികളും, അവരുടെ മാതാപിതാക്കളും രാവിലെ 8.45 ന് മുൻപായി ദേവാലയത്തിൽ എത്തിച്ചേരണമെന്ന് കൺവീനർ ബിനു ഇടകരയിൽ അറിയിക്കുന്നു.

ancy

നമ്മുടെ ഈ സമൂഹത്തിൽ ഇദംപ്രദമായി നാം വിഭാവനം ചെയ്യുന്ന ഈ ഏഞ്ചൽ‌സ് മീറ്റിൽ, മാതാപിതാക്കൾ കുട്ടികളുമായി വന്നു പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് ഏവരേയും ഓർമ്മിപ്പിക്കുന്നു.

കൺവീനർ ബിനു ഇടകരയുടെ നേതൃത്വത്തിൽ ആൻസി ചേലക്കൽ, ലിസ്സി തെക്കേപറമ്പിൽ, മായ തെക്കനാട്ട്, ഷൈനി തറതട്ടേൽ, മഞ്ചു ചകരിയാംതടത്തിൽ, റെജീനാ മടയനകാവിൽ, ഷീബാ മുത്തോലം, ജയ കുളങ്ങര, സുജ ഇത്തിത്താറ എന്നിവരടങ്ങിയ കമ്മിറ്റിയാണ് ഏഞ്ചൽ‌സ് മീറ്റിന് നേതൃത്വം കൊടുക്കുന്നത്.‌‌

LEAVE A REPLY

Please enter your comment!
Please enter your name here