ന്യൂയോർക്ക്∙ ശ്രീ നാരായണ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ 161-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിവിപുലമായ തോതിൽ ആഘോഷിക്കുന്നു.

ആഗസ്റ്റ്‌ 30-ന് ക്യൂൻസിലെ ഗ്ലെൻ ഓക്സ് ഹൈസ്കൂൾ ഒാഡിറ്റോറിയത്തിൽ ഉച്ചക്ക് 12 -നു ദീപം തെളിയിക്കും. തുടർന്ന് വിഭവ സമൃദ്ധമായ ഓണ സദ്യ ഉണ്ടായിരിക്കും. 2 മണി ക്ക് ആരംഭിക്കുന്ന പൊതുയോഗത്തെ തുടർന്ന് വിവിധ കലാപരിപാടികളോടൊപ്പം    ജനക്ക് മാഷ്, മുരളീ കൃഷ്ണ നേതൃത്വം നൽകുന്ന കലാ കേന്ദ്രം അവതരിപ്പിക്കുന്ന നൃത്ത സംഗീതമേള ആഘോഷത്തിനു മാറ്റു കൂട്ടും. ഏവരെയും പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി  പി ആർ ഒ  ജയചന്ദ്രൻ അറിയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here