

സുപ്രസിദ്ധ നടൻ പത്മശ്രീ ജയറാമിനെ അദ്ദേഹത്തിന്റെ കലാ ജീവിതത്തിലെ സംഭാവനകളെ മുൻനിർത്തി നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷി നിർത്തി എൻ.ബി.എ. പ്രസിഡന്റ് കുന്നപ്പള്ളിൽ രാജഗോപാൽ പ്രശംസാ ഫലകം നൽകി ആദരിച്ചപ്പോൾ മുൻ പ്രസിഡന്റും ബിൽഡിംഗ് കമ്മിറ്റി ചെയർമാനുമായ ജി.കെ.നായർ പൊന്നാടയണിയിച്ചു.
സുപ്രസിദ്ധ പിന്നണി ഗായകൻ ഉണ്ണി മേനോനെ പൊന്നാടയണിയിച്ച് ആദരിച്ചത് എൻ.ബി.എ. ട്രസ്റ്റീ ബോർഡ് ചെയർമാൻ ജയപ്രകാശ് നായർ ആയിരുന്നു. സെക്രട്ടറി രാംദാസ് കൊച്ചുപറമ്പിൽ, ട്രഷറർ സേതു മാധവൻ, ജോയിന്റ് സെക്രട്ടറി നാരായണൻ നായർ, വനജ നായർ, പ്രോഗ്രാം കോർഡിനേറ്റർ ഗോപിനാഥ് കുറുപ്പ്, എക്സ് ഒഫിഷിയോ രഘുവരന്‍ നായര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഈ ആദരിക്കൽ ചടങ്ങ് നടന്നത്. പ്രോഗ്രാം കോർഡിനേറ്ററും ട്രസ്റ്റീ ബോർഡ് അംഗവുമായ ഗോപിനാഥ് കുറുപ്പ് ആണ് ഭാരവാഹികളെ സദസ്സിനു പരിചയപ്പെടുത്തിയത്.

ജയപ്രകാശ് നായർ