ന്യൂയോര്‍ക്ക്: ഹഡ്സണ്‍‌വാലി മലയാളി അസോസിയേഷന്റെ കീഴില്‍ പ്രവർത്തിക്കുന്ന “വിദ്യാ ജ്യോതി” മലയാളം സ്‌കൂളിന്റെ ഈ വര്‍ഷത്തെ ക്ലാസ്സുകള്‍ വെള്ളിയാഴ്ച്ച സെപ്റ്റംബര്‍ 11 വെള്ളിയാഴ്ച ക്ലാര്‍ക്സ്‌ടൗണ്‍ സൗത്ത് ഹൈസ്‌കൂളില്‍ ആരംഭിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോസഫ് മുണ്ടഞ്ചിറയുടെ നേതൃത്വത്തിലും പരിചയസമ്പന്നരായ അധ്യാപകരുടെ ആത്മാര്‍ത്ഥമായ സഹകരണവും കൊണ്ട് ഈ വര്‍ഷവും വളരെ ഭംഗിയായി ക്ലാസുകള്‍ നടത്താന്‍ കഴിയുന്നു എന്ന് ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഷാജിമോന്‍ വെട്ടം അറിയിച്ചു.  മലയാളം സ്‌കൂളിന്റെ വൈസ് പ്രിന്‍സിപ്പലായി  തോമസ്‌ മാത്യുവും, കോ-ഓര്‍ഡിനേറ്ററായി ജോജോ ജെയിംസും പ്രവര്‍ത്തിക്കുന്നു.
സ്‌കൂളിന്റെ സുഗമമായ പ്രവര്‍ത്തനങ്ങളില്‍ ഡോ. ആനി പോള്‍, ജോമോന്‍ മാത്യു, മഞ്ജു മാത്യു, മറിയാമ്മ നൈനാന്‍, പോള്‍ കറുകപ്പിള്ളില്‍, സജി സ്കറിയ എന്നിവര്‍ സജീവമായി മുഴുകിയിരിക്കുന്നു.
എല്ലാ വെള്ളിയാഴ്ച്ചകളിലും വൈകിട്ട് എഴു മണിക്ക് നടക്കുന്ന മലയാളം ക്ലസ്സിനോടോപ്പം യോഗ ക്ലാസ്സും ആരംഭിച്ചിട്ടുണ്ട്.  പരിചയ സമ്പന്നനായ ടോമി ജേക്കബ്ബ് ആണ് യോഗ പഠിപ്പിക്കുന്നത്.  താല്പര്യമുള്ളവര്‍ ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്‍ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് താല്പര്യപ്പെടുന്നു.
ജയപ്രകാശ് നായര്‍

LEAVE A REPLY

Please enter your comment!
Please enter your name here