ന്യൂ യോർക്ക്: ഹഡ്സണ്‍ വാലി മലയാളി അസോസിയേഷൻ സെപ്റ്റംബർ 11 വെള്ളിയാഴ്ച്ച  വൈകിട്ട് 7 മണിക്ക് ക്ലാർക്സ്ടൌണ്‍  സൌത്ത് ഹൈ സ്കൂളിൽ വച്ച് പ്രസിഡന്റ് ഷാജിമോൻ വെട്ടത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ 2011 സെപ്റ്റംബർ 11 നു സംഭവിച്ച  ആ വലിയ ദുരന്തത്തെക്കുറിച്ചും അതിൽ ജീവൻ നഷ്ടപ്പെട്ടവരെയും അനുസ്മരിക്കുകയുണ്ടായി.  സംഭവം നടന്നതിന്റെ പിറ്റേ ദിവസം സ്ഥലം സന്ദർശിച്ചതും  അന്നത്തെ അനുഭവത്തെക്കുറിച്ചും  അദ്ദേഹം വിവരിക്കുക യുണ്ടായി.
യോഗത്തിൽ പങ്കെടുത്തുകൊണ്ട് ലെജിസ്ലേറ്റർ ഡോ. ആനി പോൾ, ഫൊക്കാന ട്രസ്റ്റീ ബോർഡ് ചെയർമാൻ പോൾ കറുകപ്പിള്ളിൽ, ഫൊക്കാന എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, വിദ്യാ ജ്യോതി മലയാളം സ്കൂൾ പ്രിൻസിപ്പൽ ജോസഫ് മുണ്ടഞ്ചിറ, സ്കൂൾ കോർഡിനേറ്റർ ജോജോ ജെയിംസ്‌,  ഇന്നസന്റ് ഉലഹന്നാൻ എന്നിവർ അനുസ്മരണ പ്രസംഗം നടത്തുകയുണ്ടായി.
Jayaprakash K Nair

LEAVE A REPLY

Please enter your comment!
Please enter your name here