NEW DELHI, INDIA - JANUARY 25: Indian Prime Minister Narendra Modi (R) shakes hands with US President Barack Obama prior to a meeting in New Delhi on January 25, 2015. US President Barack Obama held talks January 25 with Prime Minister Narendra Modi at the start of a three-day India visit aimed at consolidating increasingly close ties between the world's two largest democracies. (Photo by Vinod Singh/Anadolu Agency/Getty Images)
ന്യൂയോർക്ക് : സിലിക്കൺ വാലിയിലെ ഊഷ്മള സ്വീകരണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ സെപ്തംബറിൽ വാഷിങ്ടണിലെത്തി മടങ്ങിയതോടെ യുഎസുമായുള്ള ഉപഭയകക്ഷി ബന്ധത്തിൽ വലിയ പുരോഗതിയാണ് ഉണ്ടായതെന്ന് മോദി പറഞ്ഞു.ഐക്യരാഷ്ട്ര സംഘടനയിലെ സ്ഥിരാംഗത്വത്തിന് ഇന്ത്യയെ പിന്തുണയ്ക്കുന്ന അമേരിക്കയ്ക്ക് നന്ദിയറിയിച്ച് നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.

കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് ഇന്ത്യയും യുഎസും സംയുക്തമായി പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇന്ത്യയുമായുള്ള സൗഹൃദത്തിലും സഹകരണത്തിലും തങ്ങൾക്ക് സന്തോഷമുണ്ടെന്ന് ബറാക് ഒബാമ പറഞ്ഞു. ഒരു വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് മോദി–ഒബാമ കൂടിക്കാഴ്ച നടക്കുന്നത്.
ചർച്ചയിൽ കാലാവസ്ഥ വ്യതിയാനവും സാമ്പത്തിക പ്രതിരോധ രംഗത്തെ കാര്യങ്ങളും വിഷയമായി. രണ്ടു ദിവസം മുൻപ് ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് മുൻപ് വാഷിങ്ടണിൽ വച്ച് ഒബാമയുമായി മോദികൂടിക്കാഴ്ച നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here