ഡലവയർ ∙ അമേരിക്കയുടെ ചരിത്രത്തിലാദ്യമായി അമേരിക്കയിലെ ഒരു സംസ്ഥാന സെനറ്റിലേക്ക് ആദ്യ ട്രാൻസ് ജൻഡർ സ്ഥാനാർത്ഥി വൻ ഭൂരിപക്ഷത്തോടെ ജയിച്ചു. ഡലവയർ സ്റ്റേറ്റ് സെനറ്റിലേക്ക് ഡമോക്രാറ്റിക് സ്ഥാനാർഥിയായി മത്സരിച്ച സാറാ മക്ക്ബ്രൈഡാണ് 73% വോട്ടുകൾ നേടി റിപ്പബ്ലിക്കൻ എതിരാളിയെ പരാജയപ്പെടുത്തിയത്.
സാറാ മക്ക്ബ്രൈഡ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ട്രാൻസ് ജൻഡറാണെന്നു പരസ്യമായി പ്രഖ്യാപിച്ചിരുന്നു.ഹൂമൺ റൈറ്റ്സ് ക്യാംപെയ്ൻ പ്രസിഡന്റ് അൽഫോൺസാ ഡേവിഡാണ് സാറായുടെ വിജയം പ്രഖ്യാപിച്ചത്. 2021 ജനുവരിയിൽ ഇവർ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേൽക്കും. 1990 ആഗസ്റ്റ് 9ന് ഡലവയർ വിൽമിംഗ്ട്ടണിലാണ് ഇവരുടെ ജനനം. അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി.
2013 ൽ  ഇക്വാലിറ്റി ഡലവയർ ബോർഡ് ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ട സാറാ ട്രാൻസ് ജന്റർ വിഭാഗത്തിന്റെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിച്ചിരുന്നു. 2016 ൽ സാറാ ഡമോക്രാറ്റിക് പാർട്ടി നാഷണൽ കൺവൻഷനിൽ പ്രസംഗിച്ച ആദ്യ ട്രാൻസ് ജന്ററായിരുന്നു.
2014 ആൻഡ്രു ക്രെയെ വിവാഹം കഴിച്ചു. അതേ വർഷം തന്നെ ക്രെ അർബുദ്ധ രോഗത്തെ തുടർന്ന് അന്തരിച്ചു. ഡലവയർ സെനറ്റിൽ ട്രാൻസ് ജന്റർ വിഭാഗത്തെ  അവകാശങ്ങൾക്കുവേണ്ടി തന്നാലാവുന്ന പ്രവർത്തനങ്ങൾ നടത്തുമെന്ന് സാറാ പറഞ്ഞു.  

LEAVE A REPLY

Please enter your comment!
Please enter your name here