സ്വന്തം ലേഖിക 

വാഷിംഗ്ടണ്‍:  കോവിഡിനെ നേരിടാനുള്ള പൊതുസംവിധാനങ്ങളുടെ ഉപയോഗം ഫലപ്രദമായി തുടരേണ്ടതുണ്ടെന്ന്  ബെർമിങ്ങ്ഹാമിലുള്ള യൂണിവേഴ്സിറ്റി ഓഫ് അലബാമയിലെ സെന്റർ ഫോർ എയിഡ്‌സ് (AIDS) ലെ ഡയറക്ടറും ഗ്ലോബൽ ഹെൽത്ത് വിഭാഗം അസ്സോസിയേറ്റ് ഡീനുമായ മൈക്കിൾ എസ്. സാഗിന്റെ മുന്നറിയിപ്പ്.. മാക്‌സ് ധരിക്കൽ , സാമൂഹികാകലം പാലിക്കല്‍, ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കല്‍, കൈകള്‍ ശുചിയാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഇനിയും തുടരേണ്ടതുണ്ട്.


ലോകം കോവിഡ് എന്ന മഹാവ്യാധിക്ക് മുന്‍പില്‍ വിറങ്ങലിച്ച് നില്‍ക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിടുകയാണ്. കൊറോണ വൈറസിനെ നേരിടാന്‍ വാക്‌സിനുകള്‍ക്കായി തുടങ്ങിയ പരീക്ഷണങ്ങള്‍ക്കും ഒരു വയസ്സാകുന്നു. വാക്‌സിന്‍ കൈയെത്തും ദൂരത്ത്  എത്തിയെങ്കിലും അത് പൂര്‍ണ്ണമായും ജനങ്ങളിലേയ്ക്ക് എത്തണമെങ്കില്‍ ഇനിയും കടമ്പകള്‍ ഏറെയാണ്. വാക്‌സിന്‍ അംഗീകരിച്ചാലും എല്ലാവരിലേയ്ക്കും വാക്‌സിന്‍ എത്തണമെങ്കില്‍ ചുരുങ്ങിയത് പത്ത് വര്‍ഷമെങ്കിലും എടുക്കുമെന്നാണഅ ഗവേഷകര്‍ പറയുന്നത്. കോവിഡ് പകര്‍ച്ച വ്യാധിക്ക് അറുതി വരണമെങ്കില്‍ ചുരുങ്ങിയത് ജനസംഖ്യയുടെ 60-70 ശതമാനം ആളുകളിലെങ്കിലും വാക്‌സിന്‍ എത്തേണ്ടതുണ്ട്.  

രോഗത്തെ നേരിടാന്‍ എങ്ങിനെ കഴിയുമെന്ന് പഠിക്കാന്‍ ശരീരത്തിന് ഏറെ സമയം ആവശ്യമാണ്. പ്രതിരോധ സംവിധാനത്തെ ശരീരത്തിന്റെ പ്രതിരോധ വകുപ്പായി കരുതുക. ശത്രുക്കളെ  ആക്രമിക്കുന്നത്തിനുള്ള  ദശലക്ഷണക്കക്കിന് കാലാള്‍പ്പട സൈനികര്‍ നമ്മുടെ ശരീരത്തിലുണ്ട്. അതാണ് സെല്ലുകള്‍. ആക്രമണത്തെ നേരിട്ട് ഏകോപിപ്പിക്കാനും സഹായിക്കാനും കീമോകൈനുകളുടെ രൂപത്തില്‍  ശത്രുക്കളെ കണ്ടെത്താനും സിഗ്‌നലുകള്‍ അയയ്ക്കാനും അതിന്റെ നാവിക സേന റഡാര്‍ പോലുള്ള റിസപ്റ്ററുകള്‍ ഉപയോഗിക്കുന്നു. ആക്രമണത്തെ തടയാന്‍ വ്യോമസേന ആക്രമണകാരികള്‍ക്ക് സ്മാര്‍ട്ട് ബോംബുകള്‍ അല്ലെങ്കില്‍ ആന്റിബോഡികള്‍ ഇടുന്നു.

എന്നാല്‍ നമ്മുടെ ശരീരം മുന്‍പൊരിക്കലും കാണാത്തതോ യുദ്ധം ചെയ്യാത്തതോ ആയ വൈറസ് ആണ് കോവിഡ് 19. മനുഷ്യര്‍ രോഗപ്രതിരോധത്തെക്കുറിച്ച് പഠിക്കാന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകള്‍ പിന്നിട്ടു. ബി.സി 430ല്‍ ഏതന്‍സില്‍ പ്ലേഗ് തുടങ്ങിയ കാലത്തിന്റെ പഴക്കമുണ്ട് ഈ ശ്രമത്തിന്. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിടുംതോറും മനുഷ്യന്റെ പഠനം കൂടുതല്‍ സങ്കീര്‍ണ്ണമാവുകയായിരുന്നു. പതിവ് വൈറസുകളോട് പോരാടാന്‍ നമ്മുടെ ശരീരം സദാ സജ്ജമാണ്. എന്നാല്‍ പുതിയ വൈറസുകളോട് പോരാടാന്‍ ശരീരത്തിന് ഇനിയും കഴിയേണ്ടതുണ്ട്.  

ഫൈസർ, മഡെർണ  തുടങ്ങിയ കമ്പനികൾ വികസിപ്പിച്ച വാക്‌സിനുകൾ ഒരു വ്യക്തിയുടെ പേശിയിൽ  കുത്തിവയ്ക്കുന്നത്   SARS-CoV-2 വിന്റെ ജനിത കോഡുകൾ (genetic code) ആണ്.  ഈ കോഡുകൾവാക്‌സിൻ  കുത്തി വയക്കപെട്ട പേശിയിലെ കോശങ്ങളിൽ കോവിഡ് -19 പ്രോട്ടീനുകൾ ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറികളായി മാറുന്നു. ഇത്തരം വാക്‌സിനുകൾ മനുഷ്യ ശരീരത്തിലെ പ്രതിരോധ ശക്തികളായ പടയാളികൾക്ക് സന്ദേശം നൽകുന്ന ചാരപ്രവർത്തകർ (സ്പൈ വർക്കേഴ്‌സ്) പോലെയാണ് പ്രവർത്തിക്കുക. വാക്‌സിൻ എടുത്തിട്ടുള്ളയാൾ എപ്പോഴെങ്കിലും കോവിഡ് 19 രോഗാണുക്കളുമായി സമ്പർക്കത്തിൽ വന്നാൽ അതിനെ പ്രതിരോധിക്കുന്നതിനായി വാക്‌സിനുകൾ  ശരീരത്തിലെ പ്രതിരോധ ശക്തികളായ പടയാളികൾക്ക് കോവിഡ് 19  രോഗാണു വാഹകരായ പ്രോട്ടീനുകളുടെ ഘടനയെക്കുറിച്ചുള്ള വ്യക്തമായ സന്ദേശം നൽകും . ഇങ്ങനെയാണ് വാക്‌സിനുകൾ പ്രവർത്തിക്കുന്നത്.


  അതേസമയം ഫൈസർ, മഡെർണ  തുടങ്ങിയ കമ്പനികൾ വികസിപ്പിച്ച വാക്‌സിനുകൾ  കൊറോണ വൈറസ് മൂലമുണ്ടാകുന്ന ഇൻഫെക്ഷൻ തടയാനാകുമോ  എന്ന് താനുൾപ്പെടെ നിരവധി ഗവേഷകർക്ക് ആശങ്കകൾ ഉണ്ടെന്ന് മൈക്കിൾ എസ്, സാഗ് പറയുന്നു. HIV ഉൾപ്പെടെയുള്ള മറ്റു രോഗാണുക്കളെ തടയുന്നതിന് ഇതിനു മുൻപ് വികസിപ്പിച്ച പല വാക്‌സിനുകൾ പല കരണങ്ങളാൽ രോഗാണുക്കളെ പ്രതിരോധിക്കാൻ കഴിഞ്ഞില്ലെന്ന കാര്യവും അദ്ദേഹം ഓര്മ്മിപ്പിക്കുന്നു. വാക്‌സിനുകൾ നമ്മുടെ പ്രതിരോധ സംവിധാനത്തിൽ രോഗാണുക്കളെ ക്കുറിച്ചുള്ള മെമ്മറികൾ (ഓർമ്മപ്പെടുത്തലുകൾ) നൽകുമെങ്കിലും രോഗാണുക്കളെ പ്രതിരോധിക്കാനുള്ള ശേഷി പുതുവെ കാണിക്കാറില്ലെന്നാണ് ഇത്തരം വാക്സീനുകളുടെ ഉപയോഗത്തിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്. 

LEAVE A REPLY

Please enter your comment!
Please enter your name here