വാഷിംഗ്ടണ്‍:രാജ്യത്തുടനീളം കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ, വർഷാവസാനത്തിനുമുമ്പ് കോടിക്കണക്കിന് ഡോളർ അടിയന്തര കോവിഡ് 19 സഹായം നടപ്പാക്കാൻ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെട്ട ജോ ബിഡൻ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ട

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം ബിഡെൻ വെള്ളിയാഴ്ച വൈറ്റ് ഹൗസ് സ്പീക്കർ നാൻസി പെലോസി, സെനറ്റ് ഡെമോക്രാറ്റിക് നേതാവ് ചക് ഷുമേർ എന്നിവരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ട്.

നവംബർ 19 ന് സെനറ്റ് ഭൂരിപക്ഷ നേതാവ് മിച്ച് മക്കോണലും റിപ്പബ്ലിക്കൻ നേതാക്കളുമായി നടത്തിയ ചർച്ച പുതിയ വൈറസ് സഹായ പാക്കേജിൽ ഒരു ധാരണയും ഉണ്ടായില്ല എന്ന് ജെന്‍ സാകി പറഞ്ഞു. ‘കുടുംബങ്ങളെയും ചെറുകിട ബിസിനസ് സംരഭങ്ങളെയും സംരക്ഷിക്കാന്‍ അടിയന്തര സാമ്പത്തിക സഹായം പ്രഖ്യാപിച്ചേ മതിയാവൂ. ഇനിയും വൈകിക്കാൻ പാടില്ല. എത്രയും വേഗം പ്രവര്‍ത്തിച്ചേ മതിയാകൂ.’ ജെന്‍ സാകി കൂട്ടിച്ചേർത്തു.

455 ബില്യൺ ഡോളർ ചെലവഴിക്കാത്ത ചെറുകിട ബിസിനസ് വായ്പ ഫണ്ടുകൾ അടിയന്തരവും ഏറെ പ്രധാനപ്പെട്ടതുമായ ദുരിതാശ്വാസ പാക്കേജിലേക്ക് മാറ്റണമെന്ന് മക്കോണൽ നിർദ്ദേശിച്ചു. ട്രഷറി സെക്രട്ടറി സ്റ്റീവൻ മ്യുചിൻ, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് മാർക്ക് മെഡോസ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ വാഗ്ദാനം.

LEAVE A REPLY

Please enter your comment!
Please enter your name here