രക്ത പരിശോധനയിലൂടെ അമ്പത് തരത്തിലുള്ള ക്യാന്‍സറുകള്‍ പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടെത്താന്‍ കഴിയുന്ന സ്‌ക്രീനിംഗ് ടെസ്റ്റ് വികസിപ്പിക്കുന്നതിനായി യുകെ കാലിഫോര്‍ണിയ ഹെല്‍ത് കെയര്‍ കമ്പനിയുമായി സഹകരിക്കുന്നു. മെന്‍ലോ പാര്‍ക്ക് ആസ്ഥാനമായുള്ള ഗ്രെയില്‍ എന്ന കമ്പനി വികസിപ്പിക്കുന്ന സ്‌ക്രീനിംഗ് ടെസ്റ്റ് 2021 ന്റെ തുടക്കത്തില്‍ ബ്രിട്ടണിലെ 165000 ആളുകളില്‍ പരീക്ഷിക്കുമെന്നാണ് കരുതുന്നതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2023ഓടെ ടെസ്റ്റിന്റെ പൂര്‍ണ്ണ ഫലം ലഭിക്കുമെന്നാണ് കരുതുന്നത്.

അണ്ഡാശയ, പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ പോലുള്ളവ പ്രാംരംഭ ഘട്ടത്തില്‍ തന്നെ കണ്ടെത്തുകയാണെങ്കില്‍ നിരവധി ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന് യുകെ നാഷണല്‍ ഹെല്‍ത് സര്‍വ്വീസ് തലവന്‍ സൈമണ്‍ സ്റ്റീവന്‍സ് പറഞ്ഞു. നേരത്തേ രോഗം കണ്ടെത്തുന്നതു വഴി മരണ നിരക്ക് കുറയ്ക്കാന്‍ സാധിക്കും. ക്യാന്‍സര്‍ പ്രാരംഭ ഘടത്തില്‍ തന്നെ കണ്ടെത്തുന്നതിനുളള സ്‌ക്രീനിംഗ് ടെസ്റ്റ് വികസിപ്പിക്കുന്നതിനുള്ള ഗ്രെയ്‌ലിന്റെ ഗവേഷണത്തിന് ബില്‍ ഗേറ്റ്‌സ്, ജെഫ് ബെസോസ് എന്നിവരുടെ നിക്ഷേപങ്ങള്‍ പിന്തുണച്ചിട്ടുണ്ടെന്ന് കമ്പനി വെബ്‌സൈറ്റ് പറയുന്നു.

അതേസമയം സ്‌ക്രീനിംഗ് ടെസ്റ്റ് എത്രത്തോളം ഫലപ്രദമായിരിക്കുമെന്ന കാര്യത്തില്‍ വിദഗ്ദര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here