വാടകക്കെടുത്ത ഫെറാറി കാര്‍ ലേക് ഷോര്‍ െ്രെഡവ് എക്‌സ്പ്രസ് ഹൈവേയില്‍ അപടത്തില്‍ പെട്ടതായി ചിക്കാഗോ അഗ്നിശമന സേന അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് വാഹനം അപകടത്തില്‍ പെട്ടത്. ഇരുപത്തി രണ്ടുകാരനായ യുവാവാണ് ഫെറാറി ഓടിച്ചിരുന്നത്.

പ്രധാന പാതയുടെ വടക്കു ഭാഗത്തായി മിഷിഗണ്‍ തടാകത്തോട് ചേര്‍ന്ന് പോകുന്ന റോഡിലൂടെയായിരുന്നു യുവാവ് വാഹനം ഓടിച്ചിരുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട് തെന്നിമാറിയ വാഹനത്തിന് തീപിടിക്കുകയായിരുന്നു. ഡ്രൈവര്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇരുപതുകാരനായ മറ്റൊരു യുവാവും ഫെറാറിയില്‍ കൂടെയുണ്ടായിരുന്നു. നോര്‍ത്ത് വെസ്‌റ്റേണ്‍ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലുള്ള യുവാക്കളുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് പോലീസ് അറിയിച്ചു.

അതേസമയം ഇരുപത്തി രണ്ട് വയസ്സ് മാത്രമുള്ള യുവാവിന് ലക്ഷ്വറി കാറായ ഫെറാറി വാടകയ്ക്ക് നല്‍കിയ ഏജന്‍സിയെ ചിലര്‍ വിമര്‍ശിച്ചു. കുറഞ്ഞത് 25 വയസ്സെങ്കിലും പ്രായമുളളവര്‍ക്കാണ് സാധാരണ ഗതിയില്‍ ഏജന്‍സികള്‍ ഫെറാറി പോലുള്ള കാറുകള്‍ വാടകയ്ക്ക് നല്‍കാറുള്ളതെന്നും എങ്കില്‍ മാത്രമാണ് ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുകയെന്നും ആളുകള്‍ വിമര്‍ശിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here