പോര്‍ട്ട്‌ലാന്റിലെ നോര്‍ത്ത് ഗ്രഹാം സ്ട്രീറ്റില്‍ നിര്‍ത്തിയിട്ടിരുന്ന പോലീസ് വാഹനത്തിന് തീ പിടിച്ചു. തീപിടുത്തത്തില്‍ വാഹനം ഭാഗികമായി കത്തി നശിക്കുകയും മറ്റ് കേടുപാടുകള്‍ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. നോര്‍ത്ത് ഗ്രഹാം സ്ട്രീറ്റിലെ 800 ബ്ലോക്കിലെ സിറ്റി ഫ്‌ലീറ്റ് പാര്‍ക്കിംഗ് ഏരിയയിലാണ് തീ പിടുത്തമുണ്ടായത്. പോര്‍ട്ട്‌ലാന്റ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗം സ്ഥലത്തെത്തി തീയണച്ചു.

ചെറിയ തകരാറിനെത്തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ക്കായി മാറ്റിയിട്ടിരുന്ന പോലീസ് വാഹനമാണ് തീപിടുത്തത്തില്‍ കത്തി നശിച്ചത്. തീപിടുത്തമുണ്ടായ വാഹനത്തിന്റെ ചിത്രങ്ങള്‍ പോര്‍ട്ട്‌ലാന്‍ഡ് പോലീസ് ബ്യൂറോ പുറത്തുവിട്ടു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെങ്കിലും തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അതേസമയം ആരെങ്കിലും മനപ്പൂര്‍വ്വം വാഹനത്തിന് തീയിട്ടതാണോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. സംശയാസ്പദമായ സാഹചര്യതതില്‍ കണ്ടവരെ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെങ്കിലും ഞായറാഴ്ച വരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

പ്രദേശത്ത് താങ്ക്‌സ്ഗിവിംഗിന് ശേഷമുള്ള ദിവസങ്ങളില്‍ അക്രമണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലോണ്‍ ഫിര്‍ സെമിത്തേരിയിലുണ്ടായ അക്രമസംഭവത്തെക്കുറിച്ച് പോര്‍ട്ട് ലാന്‍ഡ് പോലീസ് അന്വേഷിച്ചു വരികയാണ്. സെമിത്തേരിയിലെ ഒരു പ്രതിമ തകര്‍ത്ത് ശേഷം അതിനു മുകളില്‍ സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് ഈറ്റ് കോളനൈസേര്‍സ് എന്നെഴുതി വെച്ചിരുന്നു. സമാനമായി നഗരത്തിലെ സൈനികരുടെ സ്മാരകവും അക്രമി സംഘം തകര്‍ത്തിരുന്നു. പൂര്‍ണ്ണമായും തകര്‍ന്ന സ്മാരകം പിന്നീട് ഇവിടെ നിന്ന് നീക്കം ചെയ്യുകയായിരുന്നു. രണ്ട് സംഭവത്തിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here