
സിയാചിനിൽ വന് ഹിമപാതത്തില് കാണാതായ പത്ത് സൈനികരിൽ ഒരാളെ അത്ഭുതകരമായി ജീവനോടെ കണ്ടത്തി. ആറ് ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് കർണാടക സ്വദേശിയായ ലാൻസ് നായിക് ഹനമാൻ താപ്പയെ 25 അടി താഴ്ചയിൽ നിന്ന് സൈന്യത്തിന്റെ രക്ഷാവിഭാഗം കണ്ടെത്തിയത്. ഇദേഹത്തെ അതീവഗുരുതരാവസ്ഥയിൽ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൈനസ് നാൽപത് ഡിഗ്രി സെൽഷ്യസ് ശൈത്യത്തിലാണ് ഇദേഹം ആറു ദിവസം കഴിഞ്ഞത്.
അഞ്ച് സൈനികരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തിയതായി ആർമി കമാൻഡർ ലഫ്റ്റനൻറ് ജനറല് ഡി.എസി.ഹൂഡ അറിയിച്ചു. ഇനി ശേഷിക്കുന്ന നാലു പേരെകൂടി കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഈ മാസം മൂന്നിനാണ് മലയാളിയായ ജവാനടക്കം ബിഹാര് റെജിമെന്റിലെ 19 ാം ബറ്റാലിയനില്പ്പെട്ട പത്ത് സൈനികരെ കാണാതായത്.